ഒരുപാട് കാര്യങ്ങള്‍ വളച്ചൊടിച്ചതാണ്, വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന് ഷിയാസ് കരീം, മാപ്പ് പറഞ്ഞ് താരം

54

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉര്‍ന്ന വിവാദത്തിന്റെ ഞെ ട്ട ലിലാണ് ആരാധകര്‍.

Advertisements

ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.

Also Read: രാവിലെ ഞാന്‍ ബിലാലായിട്ട് ഇറങ്ങിയാല്‍ ശരിയാവില്ലല്ലോ, അവര്‍ സന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്, ബിഗ് ബി രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി, ആരാധകര്‍ കാത്തിരിപ്പില്‍

ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് ഫേസ്ബുക്ക് ലൈവിലൂടെ ഷിയാസ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ക്കെതിരെയും വളരെ മോശം രീതിയില്‍ ഷിയാസ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

തനിക്ക് തന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒത്തിരി പേര്‍ അയച്ചുതന്നിരുന്നു. അതിലുള്ള പ്രകോപനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും പുതുതായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ഷിയാസ് പറയുന്നു.

Also Read; വിലപിടിപ്പുള്ളതെല്ലാം പോയി; ഔഡി കാറിന്റെ താക്കോളും അടിച്ചുമാറ്റി, വീട് മുഴുവൻ തകർത്തിട്ടു, മോഷണവിവരം പറഞ്ഞ് ലിന്റു റോണി

തന്റെ കരിയറില്‍ ഒത്തിരി സഹായങ്ങള്‍ ചെയ്തത് മാധ്യമങ്ങളാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ താന്‍ ചീത്ത വിളിച്ചിരുന്നുവെന്നും അതിന് മാപ്പെന്നും തനിക്ക് അറിയാത്ത കാര്യമാണ് ആ പരാതിയെന്നും ഒരുപാട് കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്നും താന്‍ വളരെ കഷ്ടപ്പെട്ടാണ് ഇവിടെവരെ എത്തിയതെന്നും നേരിട്ട് കാണുമ്പോള്‍ എല്ലാം പറയാമെന്നും ഷിയാസ് പറഞ്ഞു.

Advertisement