ടെക്‌നീഷ്യൻമാർ ഷൂട്ടിങ്ങിനിടെ നടനെ കയ്യേറ്റം ചെയ്തു; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി നടൻ; വൈറലായി വീഡിയോ!

43

പ്രശസ്ത കന്നഡ ടെലിവിഷൻ താരമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. നടനായ ചന്ദൻ കുമാറിനെ ഷൂട്ടിനിടെ ടെക്‌നീഷ്യൻമാർ കൈയ്യേറ്റം ചെയ്തതാണ് വാർത്ത. നടനെ ആക്ര മി ക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ചന്ദൻ കുമാർ സെറ്റിലെ ക്യാമറാമാനോട് എന്തോ പറയുന്നതും ക്യാമറാമാൻ ചന്ദനെ മർദിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്. ‘ശ്രീമതി ശ്രീനിവാസ്’ എന്ന പരിപാടിയുടെ സെറ്റിൽ വെച്ചാണ് നടൻ ചന്ദൻ കുമാറിനെ ടെക്‌നീഷ്യൻമാർ മർദ്ദിച്ചത്. ഇതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. താരം ക്ഷമാപണം നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നില്ലെന്നാണ് വിവരം.

Advertisements

ജൂലൈ 31 ന് നടൻ ഷൂട്ടിങ് സെറ്റിൽ നിൽക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കന്നഡയിലും, തെലുങ്കിലും ശ്രദ്ധേയനായ നടനായ ചന്ദൻ കുമാർ ഹൈദരാബാദിൽ തന്റെ തെലുങ്ക് സീരിയലിന്റെ ഷൂട്ടിങ് സെറ്റിലായിരുന്നു. ഇവിടെ വെച്ചാണ് ടെക്‌നീഷ്യൻസ് ടീമിന്റെ ആക്രമണം നടന്നത്.

ALSO READ- ഈ സുന്ദരിയുടെ മുഖം ഇനിയും മറച്ചുവെയ്ക്കുന്നത് എന്തിനാണ്? പുറത്ത് കാണിക്കാത്തത് സെലിബ്രിറ്റി ആയതുകൊണ്ടാണോ? നൂബിൻ മറച്ചുവയ്ക്കുന്ന പെൺകുട്ടി ആരാണ്?

‘സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ സംബന്ധിച്ച് ചന്ദൻ കുമാർ പിന്നീട് പത്രസമ്മേളനം നടത്തി വ്യക്തത വരുത്തിയിരുന്നു. നടൻ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. ‘ ഇതൊരു ചെറിയ സംഭവമാണ്. ഈ സംഭവം നടക്കുന്നതിന് മുമ്പ് ഞാൻ അൽപ്പം ടെൻഷനിലായിരുന്നു.’

അമ്മയ്ക്ക് ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നതിനാൽ ഞാൻ അമ്മയെ ബാംഗ്ലൂരിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഷൂട്ടിങ്ങിനായി ഹൈദരാബാദിലെത്തിയത്.’- എന്ന് ചന്ദൻ കുമാർ പറഞ്ഞു.

എനിക്ക് കലശലായ തലവേദന ഉണ്ടായിരുന്നു. ഇവിടെ കൃത്യമായി ഷൂട്ടിംഗ് നടന്നിരുന്നില്ല. സെറ്റിലുള്ളവരോട് പറഞ്ഞിട്ട് ഞാൻ ഉറങ്ങാൻ പോയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്ന് ചന്ദൻ പറഞ്ഞു.

Advertisement