ഈ സുന്ദരിയുടെ മുഖം ഇനിയും മറച്ചുവെയ്ക്കുന്നത് എന്തിനാണ്? പുറത്ത് കാണിക്കാത്തത് സെലിബ്രിറ്റി ആയതുകൊണ്ടാണോ? നൂബിൻ മറച്ചുവയ്ക്കുന്ന പെൺകുട്ടി ആരാണ്?

55

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ. ആവേശം നിറയ്ക്കുന്ന നിമിഷങ്ങളിലൂടെ ആണ് പ്രമുഖ ചലച്ചിത്ര നടി മീരാ വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയൽ കടന്നുപോകുന്നത്.

ഈ സീരിയലിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയെന്ന കഥാപാത്രത്തിന്റെ ഇളയമകനായി അഭിനയിക്കുന്നത് മോഡലും നടനുമായ നൂബിൻ ജോണിയാണ്. മോഡലാകാൻ ആഗ്രഹിച്ച് ഒടുവിൽ അഭിനയ ലോകത്താണ് നൂബിൻ ജോണി എത്തിപ്പെട്ടത്. രണ്ട് സീരിയലുകൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു.

Advertisements

കുടുംബവിളക്കിൽ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിൻ അവതരിപ്പിക്കുന്നത്. അമ്മ സുമിത്രയോട് ഏറ്റവും കൂടുതൽ സ്നേഹമുള്ള സ്നേഹ നിധിയായ മകനാണ് നൂബിൻ അവതരിപ്പിക്കുന്ന പ്രതീഷ്. അതുകൊണ്ട് തന്നെ നൂബിനോട് കുടുംബപ്രേക്ഷകർക്ക് പ്രത്യേക സ്നേഹമാണ്. ഇതിനിടെ വിവാഹത്തെ കുറിച്ച് സൂചനകൾ നൽകി നൂബിൻ രംഗത്തെത്തുകയും ചെയ്തിരുന്നു.

ALSO READ- കുഞ്ഞ് വയറൊക്കെ വന്ന് തുടങ്ങി, പുതിയ ഫോട്ടോ പങ്കുവച്ച് ടോഷ് ക്രിസ്റ്റി; ചന്ദ്രയ്ക്ക് ആശംസകളുമായി ആരാധകർ!

നൂബിൻ ജോണി താൻ പ്രണയത്തിലാണെന്നും, അഞ്ച് – ആറ് വർഷത്തിൽ ഏറെയായി പ്രണയത്തിലാണ് എന്നും തുറന്ന് പറഞ്ഞിരുന്നു. കോട്ടയംകാരി തന്നെയാണ് പെൺകുട്ടി എന്ന് വെളിപ്പെടുത്തിയെങ്കിലും മുഖം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കാമുകിയുടെ പേരോ മുഖമോ ഇതുവരെ പുറത്ത് കാണിച്ചിട്ടില്ല. ഡോക്ടർ ആണെന്ന് മാത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്.

കുടുംബ വിളക്കിൽ പ്രതീഷിന്റെ ഭാര്യയായി അഭിനയിക്കുന്ന രൂഷ്മ തന്നെയാണോ ജീവിതത്തിലും പങ്കാളി എന്ന് ചിലർ സംശയിച്ചിരുന്നു, വീട്ടുകാരുടെ എല്ലാം സമ്മതം കിട്ടിയ നിലയ്ക്ക് പെൺകുട്ടിയുടെ മുഖം കാണിക്കുന്നതിന് എന്താണ് കുഴപ്പം, അങ്ങനെയാണെങ്കിൽ അത് സെലിബ്രിറ്റി നടി തന്നെയാണെന്നൊക്കെ ആണ് ആരാധകർ പറയുന്നത്.

ALSO READ- ‘പഴയ ചിരിയും, സ്‌നേഹവും അതുപോലെയുണ്ട്’; മലയാളത്തിന്റെ അമ്മ കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് നടി ഊർമിള ഉണ്ണി!

ഇപ്പോഴിതാ പ്രണയിനിക്ക് ഒപ്പമുള്ള മറ്റൊരു മനോഹര ചിത്രവുമായി എത്തിയിരിയ്ക്കുകയാണ് നൂബിൻ. ഷൂട്ട് ഡേ വിത്ത് മൈ ലവ് എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിൽ നൂബിന്റെ ജീവിത പങ്കാളി പുറം തിരിഞ്ഞ് നിൽക്കുന്നതായാണ് കാണിക്കുന്നത്. നൂബിൻ പകർത്തിയ സെൽഫിയാണ് പങ്കുവെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിന് അടുത്ത് നിന്ന് എടുത്തിരിയ്ക്കുന്ന ചിത്രത്തിൽ ഒരു സൈഡ് മാത്രമേ കാണിക്കുന്നുള്ളൂ. എങ്കിലും പെൺകുട്ടി സുന്ദരിയായിരിക്കും എന്നാണ് ആരാധകർ പറയുന്നത്.

ഇനിയും കാണിക്കാറായില്ലേ മുഖം, ഈ മുഖം എന്ന് ഞങ്ങളെ കാണിയ്ക്കും തുടങ്ങിയ കമന്റുകളാണ് വരുന്നത്. കുടുംബ വിളക്കിൽ പ്രതീഷിന്റെ ഭാര്യയായി അഭിനയിക്കുന്ന രൂഷ്മ തന്നെയാണോ ജീവിതത്തിലും പങ്കാളി എന്ന സംശയം ഈ ഫോട്ടോയ്ക്ക് കീഴിലുമുണ്ട്.

എന്തായാലും ഇനി ആ പെൺകുട്ടിയുടെ മുഖം കാണാൻ കുറച്ച് ദിവസമേ യുള്ളൂ. കല്യാണം തീരുമാനിച്ചതാണ്, വിവാഹം ആഗസ്റ്റിൽ ഉണ്ടാവും എന്നാണ് നേരത്തെ ഒരു പോസ്റ്റിൽ നൂബിൻ പറഞ്ഞത്. ഇതിന് മുൻപും കാമുകിയ്ക്ക് ഒപ്പമുള്ള ധാരാളം ചിത്രങ്ങൾ നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ടങ്കിലും മുഖം ഇതുവരെയും കാണിച്ചിട്ടില്ല.

Advertisement