‘പഴയ ചിരിയും, സ്‌നേഹവും അതുപോലെയുണ്ട്’; മലയാളത്തിന്റെ അമ്മ കവിയൂർ പൊന്നമ്മയെ സന്ദർശിച്ച് നടി ഊർമിള ഉണ്ണി!

741

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് കവിയൂർ പൊന്നമ്മ. നായികയായും സഹനടിയായും അമ്മയായും മുത്തശ്ശിയയാും എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലം മുതലേ മലയാളകളെ വിസ്മയിപ്പിച്ച നടി കൂടിയാണ് കവിയൂർ പൊന്നമ്മ.

സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് കവിയൂർ പൊന്നമ്മയാണ്. നിരവധി താരങ്ങൾക്ക് സിനിമയിലുടെ അമ്മയായ കവിയൂർ പൊന്നമ്മ തന്റെ സിനിമ ജീവിതത്തിന് പുറമെ അധികം സന്തോഷവും സമാധാനവും ഒന്നും അധികം അനുഭവിച്ചിട്ടുമില്ല. ഇതുവരെ വന്നിട്ടുള്ള കവിയൂർ പൊന്നമ്മയുടെ എല്ലാ അമ്മ വേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Advertisements

മോഹൻലാൽ-കവിയൂർ പൊന്നമ്മ അമ്മ-മകൻ ജോഡിക്ക് അത്രയേറെ ആരാധകരുണ്ട്. ഇവർ ശരിക്കും അമ്മയും മകനും തന്നെയാണോയെന്ന് സംശയിച്ചവർ പോലുണ്ട്. മലയാള സിനിമയുടെ സ്വന്തം അമ്മയെന്നും കവിയൂർ പൊന്നമ്മയെ വിശേഷിപ്പിക്കാറുണ്ട്.

ALSO READ- ഒരിക്കലും ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല, ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തമായി അറിയാം, ദിലീപേട്ടനെ കുടുക്കിയതാണ്; ദിലീപിനെ പിന്തുണച്ച് നടി പ്രവീണ

എഴുപത്തിയാറുകാരിയായ കവിയൂർ പൊന്നമ്മ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. പ്രായാധിക്യത്താൽ വിശ്രമത്തിലാണ്. 2021ൽ പുറത്തിറങ്ങിയ ആന്തോളജി ആണും പെണ്ണുമാണ് കവിയൂർ പൊന്നമ്മ അഭിനയിച്ച് അവസാനമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ സിനിമ.

1945 ൽ പത്തനംതിട്ടയിലാണ് കവിയൂർ പൊന്നമ്മ ജനിച്ചത്. അച്ഛൻ ടിപി ദാമോദരൻ. അമ്മ ഗൗരി. അവരുടെ ആദ്യത്തെ കുട്ടിയായിരുന്നു പൊന്നമ്മ. പൊന്നമ്മയ്ക്ക് താഴെ ആറ് മക്കൾ കൂടിൾ ഉണ്ടായിരുന്നു. അവരിൽ കവിയൂർ രേണുകയും അഭിനേത്രിയായിരുന്നു. നാടക വേദികളിലൂടെയാണ് കവിയൂർ പൊന്നമ്മ തന്റെ കലാജീവിതത്തിന് തുടക്കം കുറിച്ചത്.

ALSO READ- മതം മാറ്റിയിട്ടില്ല, വിശ്വാസവും മാറ്റിയിട്ടില്ല; നെറ്റിയിൽ സിന്ദൂരവും താലിയും അണിഞ്ഞ് ഷഹീന് ഒപ്പം അമൃത, സോഷ്യൽ മീഡിയയിലും താരമായി സിദ്ധിഖിന്റെ മരുമകൾ

പതിനാലാമത്തെ വയസിലാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനമായിരുന്നു കവിയൂർ പൊന്നമ്മയുടെ ആദ്യ നാടകം. നാടക വേദികളിലെ അഭിനയ മികവും പ്രശസ്തിയും അവർക്ക് സിനിമയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി.

1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി അഭിനയിക്കുന്നത്. 1964ൽ ഇറങ്ങിയ കുടുംബിനി എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പ്രശസ്തയാകുന്നത്.

ALSO READ- എന്റെ മാ റി ടം വലുത് ആണെന്ന് നിരവധി പേർ പറയുന്നു, അവർക്കുള്ള ഉത്തരമാണ് ഇത്, കിടിലൻ വീഡിയോ പങ്കുവെച്ച് കനിഹ

ഇപ്പോഴിതാ, മലയാള സിനിമയിലെ മറ്റൊരു മുതിർന്ന നടിയായ ഊർമിള ഉണ്ണി കവിയൂർ പൊന്നമ്മയെ സന്ദർശിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാൻ പോയി…. പഴയ ചിരിയും… സ്‌നേഹവും ഒക്കെയുണ്ട്….’ കവിയൂർ പൊന്നമ്മയുമൊത്തുമുള്ള ചിത്രം പങ്കുവെച്ച് ഊർമിള ഉണ്ണി കുറിച്ചു. നിരവധി പേരാണ് ഫോട്ടോ വൈറലായതോടെ കമന്റുമായി എത്തിയത്.

കവിയൂർ പൊന്നമ്മ അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും അമ്മ വേഷം തന്നെയായിരുന്നു ലഭിച്ചിരുന്നത്. സത്യൻ, പ്രേംനസീർ, മധു, മമ്മൂട്ടി, മോഹൻലാൽ എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകൻമാരുടെയെല്ലാം അമ്മയായി അഭിനയിച്ചു. സ്‌നേഹവും വാത്സല്യവും നിറഞ്ഞ അമ്മയായിട്ടായിരുന്നു കവിയൂർ പൊന്നമ്മ അഭിനയിച്ച അമ്മ വേഷങ്ങളിൽ ഭൂരിപക്ഷവും.

Advertisement