മതം മാറ്റിയിട്ടില്ല, വിശ്വാസവും മാറ്റിയിട്ടില്ല; നെറ്റിയിൽ സിന്ദൂരവും താലിയും അണിഞ്ഞ് ഷഹീന് ഒപ്പം അമൃത, സോഷ്യൽ മീഡിയയിലും താരമായി സിദ്ധിഖിന്റെ മരുമകൾ

6063

വർഷങ്ങളായി നായകനായും വില്ലനായും സഹനടനായും സിനിമയിൽ നിറഞ്ഞു നിന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് സിദ്ദിഖ്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ സിദ്ദിഖിനോളം മലയാള സിനിമയിൽ ആരുമില്ല. അടുത്തിടെ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ധിഖ് വിവാഹിതൻ ആയിരുന്നു. അമൃതയാണ് ഷഹീന്റെ ഭാര്യ.

മലയാള സിനിമ ലോകം മുഴുവൻ സാക്ഷ്യം വഹിച്ചൊരു വിവാഹം ആയിരുന്നു അത്. സിദ്ദിഖിന്റെ മകൻ ഷഹീനും അമൃതയും തമ്മിലെ വിവാഹത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾ അടക്കം ഒട്ടുമിക്ക എല്ലാനടിനടൻമാരും എത്തിയിരുന്നു എല്ലാവരോടും നല്ലൊരു അടുപ്പം പുലർത്തുന്ന വ്യക്തിയാണ് സിദ്ദിഖ്.

Advertisements

ഷഹീൻ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിൽ മികച്ച വേഷമാണ് ഷഹീൻ അഭിനയിച്ചത്. ഷഹീനും അമൃതയും 2 മതത്തിൽ പെട്ടവരായതുകൊണ്ട് തന്നെ അന്ന് മുതൽ ആരാധകർ ചോദിച്ചിരുന്ന ചോദ്യമായിരുന്നു ആര് മതം മാറുമെന്ന്.

Also Read
പുരുഷ അഭിനേതാക്കൾ ആണ് എന്നോട് അങ്ങനെ ചെയ്തിട്ടുള്ളത്, സ്ത്രീകൾ അത്തരക്കാരല്ലെന്ന് നിങ്ങൾ മനസിലാക്കണം: തുറന്നടിച്ച് നിത്യാ മേനോൻ

ഇന്ന് അതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഷഹീനും അമൃതയും. ഷഹീനും അമൃതയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമൃതയെ കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ചുവന്ന സാരിയുടുടത്ത് ജിമിക്കിയണിഞ്ഞുള്ള അമൃതയെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ.

നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയും ഒക്കെയായിട്ടായിരുന്നു അമൃതയെ പ്രേക്ഷകർ കണ്ടത്. എന്നാൽ വെള്ള കുർത്തയും വെള്ള പാന്റുമായി ഷഹീനും കാണാൻ അടിപൊളിയായിരുന്നു. നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂർണമാവുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് അമൃത ചിത്രങ്ങൾ പങ്കുവച്ചത്.

ഒരുമിച്ച് ഇരിയ്ക്കുമ്പോഴാണ് മനോഹരമാവുന്നത് എന്ന് പറഞ്ഞ് ഷഹീനും ചിത്രങ്ങൾ പങ്കുവച്ചു. ഇതോട് കൂടി അമൃതയുടെ വിശേഷങ്ങളും ഇനി സോഷ്യൽ മീഡിയക്ക് വാർത്തയായി മാറുകയാണ്. സിദ്ദിഖിന്റെ മകൻ എന്തിനാണ് അന്യമതത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് എന്ന് ചോദിച്ച് പലരും രംഗത്തെത്തിയിരുന്നു.

എന്നാൽ ഇരുവരുടെയും വിവാഹത്തിന് സിദ്ദിഖിന് പൂർണ സമ്മതമായിരുന്നു. രണ്ട് കുടുംബത്തിന്റെയും സാന്നിധ്യത്തോടെയായിരുന്നു വിവാഹം നടന്നത്. അതേ സമയം സിദ്ധിഖിന്റെ കുടുംബത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്ത് വന്നത് ഷഹീന്റെ വിവാഹത്തിൽ ആണ്. അധികമാർക്കും പരിചയമില്ലാത്ത സിദ്ധിഖിന്റെ രണ്ടാമത്തെ മകന്റെ ഫോട്ടോയും ഷഹീന്റെ കല്യാണത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Also Read
അതെല്ലാം നേടി എടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം: മമ്മൂട്ടി കുറിച്ച് ജയറാം പറഞ്ഞത് കേട്ടോ

Advertisement