ഒരിക്കലും ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല, ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തമായി അറിയാം, ദിലീപേട്ടനെ കുടുക്കിയതാണ്; ദിലീപിനെ പിന്തുണച്ച് നടി പ്രവീണ

113

വർഷഷങ്ങളായി മലയാളം സിനിമാ സീരിയൽ രംഗത്ത് തിളങ്ങിന നിൽക്കുന്ന താരമാണ് നടി പ്രവീണ. നായികയായും സഹനടിയായും എല്ലാം തിളങ്ങിയിരുന്ന താരം ഇപ്പോൾ അമ്മ വേഷത്തിലാണ് കൂടുതലും തിളങ്ങാറുള്ളത്.

സിനിമകൾക്ക് പിനനാലെ നിരവധി സീരിയലുകളിൽ ദേവി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും പല കുടുംബങ്ങളുടേയും ഇഷ്ട നടിയായി പ്രവീണ മാറുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രവീണയുടെ ഒരു തുറന്നു പറച്ചിൽ ആണ് വൈറലായി മാറുന്നത്. മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് ആ ക്ര മി ച്ച കേസിൽ നടൻ ദിലീപിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പ്രവീണ നൽകിയ മറുപടിയാണ് വൈറലാകുന്നത്.

Advertisements

Also Read
മതം മാറ്റിയിട്ടില്ല, വിശ്വാസവും മാറ്റിയിട്ടില്ല; നെറ്റിയിൽ സിന്ദൂരവും താലിയും അണിഞ്ഞ് ഷഹീന് ഒപ്പം അമൃത, സോഷ്യൽ മീഡിയയിലും താരമായി സിദ്ധിഖിന്റെ മരുമകൾ

ഇതിനോടകം തന്നെ പ്രവീണയുടെ മറുപടി ദിലീപ് ആരാധകർ ഏറ്റെടുത്തു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന നിലപാടാണ് നടി പ്രവീണയ്ക്കുള്ളത്. പ്രവീണയുടെ വാക്കുകൾ ഇങ്ങനെ

എനിക്ക് തോന്നുന്നില്ല ദിലീപേട്ടൻ പറഞ്ഞ് ചെയ്യിക്കുമെന്ന് അതും ഇത്രയും ക്രൂ ര മാ യി ചെയ്യിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അ റ സ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുൻപ് ഞങ്ങൾ സവാരി എന്നൊരു സിനിമയിൽ അഭിനയിച്ചു.

ഒരു സീൻ മാത്രമായിരുന്നു അതിൽ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ദിലീപേട്ടന്. ദിലീപേട്ടൻ എന്നോട് കാണിച്ച സ്‌നേഹം എനിക്ക് മറക്കാൻ പറ്റില്ല. മാന്യമായി സംസാരിക്കുകയും പെണ്ണുങ്ങളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഞാൻ 2 സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. ഞങ്ങൾ 40 ദിവസത്തോളം അമേരിക്കയിലുള്ള ഷോ ചെയ്തിട്ടുണ്ട്. അപ്പൊ ഞങ്ങൾക്ക് തന്ന സ്‌നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങൾ കണ്ടതാണ്. ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാൻഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു പ്രവീണ പറഞ്ഞത്.

Also Read
‘ലവ് യു ഏട്ടാ..’, കുഞ്ഞുവാവ വരുന്നതിനുമുമ്പ് തേടിയെത്തിയ പുതിയ സന്തോഷം പങ്കുവെച്ച് മൃദുല, ചേര്‍ത്തുപിടിച്ച് യുവ

നടിയെ ആ ക്ര മി ച്ച കേസിൽ അടുത്തിടെ പല സിനിമാപ്രവർത്തകരും അവർ അവരുടെ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. നടി ഗീത വിജയൻ, നടൻ ശങ്കർ, മധു, കൊച്ചുപ്രേമൻ, തുടങ്ങി നിരവധി താരങ്ങളാണ് ദിലീപിന് അനുകൂലവുമായി എത്തിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇവർ നൽകിയിരുന്ന മറുപടി.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement