Home Entertainment

ഞാൻ കാശ് ഇറക്കാൻ നിങ്ങളോട് പറഞ്ഞോ, വിവാദ തട്ടിപ്പ് വീഡിയോ മുക്കിയതിന് പിന്നാലെ ആരാധകരട് പൊട്ടിത്തെറിച്ച് ദിൽഷ പ്രസന്നൻ

130

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആയിരുന്നു നാലാം സീസണിൽ ഒരു ഒരു വനിത മത്സരാർഥി വിന്നർ ആയത്. നാലാം സീസണിലെ ശക്തയായ മത്സരാർഥി ആയിരുന്ന നർത്തകിയും അഭിനേത്രിയുമായ ദിൽഷ പ്രസന്നൻ ആണ് ചരിത്രം തിരുത്തിക്കുറിച്ചത്.

ബിഗ് ബോസിലെ ഗെയിമുകളോടും ടാസ്‌കിനോടും നൂറ് ശതമാനം നീതി പുലർത്തിയിരുന്നു ദിൽഷ. അതേസമയം ദിൽഷയുടെ വിജയം അർഹിക്കാത്തത് ആണെന്ന ആരോപണവും വന്നിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷവും വിവാദത്തിൽ പെട്ടിരിക്കുകയാണ് ദിൽഷ.

Advertisements

കഴിഞ്ഞ ദിവസം ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷൻ വീഡിയോ ദിൽഷ പങ്കുവച്ചിരുന്നു. എന്നാൽ ഇത് തട്ടിപ്പാണെന്ന ആരോപണം ഉയർന്നതോടെ ആണ് ദിൽഷ വീണ്ടും വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. വിമർശനങ്ങൾ ഉയർന്നതോടെ താരം വീഡിയോ ഡിലീറ്റ് ആക്കിയിരുന്നു. എന്നാൽ ജെനുവിൻ ആയി തനിക്ക് തോന്നിയതു കൊണ്ട് മാത്രമാണ് ആ വീഡിയോ പങ്കുവച്ചത് എന്നാണ് ദിൽഷ പറയുന്നത്.

Also Read
അമരം വെറുതെയങ്ങ് ഉണ്ടായതല്ല, കഥ വന്നത് ലോഹി കണ്ട ആ കാഴ്ചയിൽ നിന്നും: ക്ലാസ്സ് ചിത്രം അമരത്തിന് പിന്നിലെ അറിയാക്കഥ

ട്രേഡ് മാർക്കറ്റിംഗിൽ താൽപര്യമുണ്ടെങ്കിൽ ഈ വ്യക്തിയെ ഫോളോ ചെയ്താൽ അവർ നിങ്ങളെ സഹായിക്കുമെന്നാണ് പറഞ്ഞത് അല്ലാതെ കാശ് ഇറക്കാനോ ബിസിനസ് ചെയ്യാനോ പറഞ്ഞിട്ടില്ല എന്നും ദിൽഷ പറയുന്നു. സോഷ്യൽ മീഡിയയിൽ തന്നെ പിന്നീട് പങ്കുവച്ച ഒരു വീഡിയോയിൽ ആണ് ദിൽഷ ഇക്കാര്യം പറഞ്ഞത് എത്തിയത്.

ഞാൻ ഇപ്പോൾ ഈ വീഡിയോ ഇടാൻ കാരണമുണ്ട്. നിങ്ങൾക്കെല്ലാം അറിയാം ഞാൻ ഇന്നൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടാണ് ഈ വീഡിയോ. അത് എനിക്ക് വന്നൊരു കൊളാബ് ആയിരുന്നു, എനിക്ക് നേരിട്ട് വന്നതായിരുന്നില്ല.

എന്റെ പരിപാടികളും കാര്യങ്ങളും നോക്കുന്ന മാനോജരുണ്ട്, ആള് വഴിയാണ് വന്നത്. അവർ ആളെയാണ് ബന്ധപ്പെട്ടത്. അവർ സർട്ടിഫിക്കറ്റും കാര്യങ്ങളുമൊക്കെ അയച്ചു കൊടുത്ത ശേഷമാണ് എനിക്ക് വരുന്നത്. ഞാനും ക്രോസ് വെരിഫൈ ചെയ്തിരുന്നു. എനിക്കും ഓക്കെയായി തോന്നി. അവരുടെ പേജും സർട്ടിഫിക്കറ്റും കണ്ടപ്പോൾ ജെനുവിൻ ആണെന്ന് തോന്നി.

ആ വീഡിയോയിൽ ഞാൻ എവിടേയും കാശ് ഇൻവെസ്റ്റ് ചെയ്യണമെന്നോ മറ്റോ പരാമർശിച്ചിട്ടില്ലെന്ന് ദിൽഷ പറയുന്നു.
ഇത് ട്രേഡ് മാർക്കറ്റിംഗ് ആണെന്നും നിങ്ങൾക്ക് ട്രേഡ് മാർക്കറ്റിംഗിൽ താൽപര്യമുണ്ടെങ്കിൽ ഇങ്ങനൊരു വ്യക്തിയെ ഫോളോ ചെയ്താൽ അവർ നിങ്ങളെ സഹായിക്കുമെന്ന്. അതാണ് ആ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്. അതല്ലാതെ ആ ബിസിനസിന്റെ ഭാഗമാകാനോ കാശ് ഇറക്കാനോ ഞാൻ പറഞ്ഞിട്ടില്ലെന്നും ദിൽഷ വ്യക്തമാക്കുന്നുണ്ട്.

ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ഒരുപാട് കോളുകളും മെസേജുകളും വന്നു. കാരണം എന്റെ പേജിലൂടെ എനിക്ക് തെറ്റായൊരു സന്ദേശം നൽകാൻ താൽപര്യമില്ല. ഞാൻ അവരെ വിളിച്ചിരുന്നു. തങ്ങൾ ജെനുവിൻ ആണെന്നാണ് അവർ പറയുന്നത്. സർട്ടിഫിക്കറ്റൊക്കെ അയച്ചു തരികയും ചെയ്തു.

Also Read
അനാവശ്യമായി അനുവാദം ഇല്ലാതെ അയാൾ എന്റെ ശരീരത്തിൽ തൊട്ടു, അവനെ തടഞ്ഞു നിർത്തി ഞാൻ അലറിവിളിച്ചു, ലുലുമാളിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി ജോമോൾ

ഞാനിത് ഫോൾഡ് ചെയ്തിരിക്കുക ആണെന്നും എത്രമാത്രം ജെനുവിൻ ആണെന്ന് വ്യക്തമായ ശേഷം മാത്രമേ റീ പോസ്റ്റ് ചെയ്യുന്നതിനെ ക്കുറിച്ച് ചിന്തിക്കുക ഉള്ളൂവെന്നും പറഞ്ഞിട്ടുണ്ട്. എന്റെ പേജിലൂടെ ആർക്കും തെറ്റായ അറിവ് നൽകില്ല.

Advertisement