മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തിളങ്ങി നില്‍ക്കുന്ന ഗണേഷ് കുമാര്‍ മിക്കപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.

പത്തനാപുരത്തെ എംഎല്‍എ ആണ് ഗണേഷ് കുമാര്‍. ഇപ്പോഴിതാ ഗണേഷ് കുമാറിന്റെ ചില വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധനേടുന്നത്. തന്നെ ജനങ്ങളാണ് നിയമസഭയിലേക്ക് പറഞ്ഞയച്ചതെന്നും അവരുടെ കാര്യങ്ങള്‍ പറയുന്നത് തന്റെ ഉത്തരവാദിത്വമാണെന്നും ഗണേഷ് കുമാര്‍ പറയുന്നു.
നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന ഒരു സ്ഥാനമാനങ്ങളും തനിക്ക് വേണ്ട. ഒരു പക്ഷേ വായുമടച്ച് മിണ്ടാതിരുന്നാല്‍ തനിക്ക് മുഖ്യമന്ത്രിയാവാന്‍ സാധിക്കുമെന്നും അങ്ങനെ കിട്ടുന്ന ഒരു സ്ഥാനവും തനിക്ക് വേണ്ടെന്നും ഗണേഷ് കുമാര്‍ പറയുന്നു.

കുട്ടികളെ ബൈ്ക്കില്‍ കൊണ്ടുപോകുന്നതിന് പിഴ ചുമത്തുന്നതിനെതിരെ സംസാരിച്ചതിന് മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേ എന്ന് ഒരാള്‍ ഗണേഷ് കുമാറിനോട് ചോദിച്ചു. എന്തിനാണ് സത്യം പറയുമ്പോള്‍ ദേഷ്യപ്പെടുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലെങ്കില്‍ ഒരു ജനപ്രതിനിധി പ്രതികരിക്കുന്ന ആളായിരിക്കണമെന്നും ഗണേഷ് കുമാര്‍ മറുപടി നല്‍കി.
സര്‍ക്കാരിനെതിരെ പ്രതികരിക്കലല്ല. സര്‍ക്കാരിനെ നാറ്റിക്കലുമല്ല ലക്ഷ്യം, ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്നത് മാ്ത്രമാണെന്നും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടിടത്തൊക്കെ പോയി വഴക്കുണ്ടാക്കുന്നതിന് പകരം അനീതിക്കും അന്യായത്തിനുമെതിരെ പ്രതികരിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.









