ഓണം എന്നും നമ്മളെ സഹായിച്ചിട്ടേയുള്ളു; താന്‍ ടെലിവിഷനില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ചതിനെ കുറിച്ച് രമേഷ് പിഷാരടി

54

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു. 

മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ താരത്തിന് സാധിച്ചു. സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയാണ് രമേഷ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകനായും മാറുകയായിരുന്നു താരം.

Advertisements

Also readഷൂട്ടിന് പോകുമ്പോള്‍ വീട്ടില്‍ സമാധാനം ഉണ്ടാവും, ഭയങ്കര ടോര്‍ച്ചറിങ്ങാണ് അമ്മ, നടി രമ്യ കൃഷ്ണനെ കുറിച്ച് വെളിപ്പെടുത്തലുമായി മകന്‍

ഇപ്പോഴിതാ താന്‍ ടെലിവിഷനില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ചത് ഒരു ഓണക്കാലത്താണെന്ന് പറയുകാണ് രമേഷ് പിഷാരടി.

Also readഒത്തിരി ഇഷ്ടമെന്ന് ചാന്ദ്‌നിയോട് ഷാജു, സേവ് ദി ഡേറ്റാണോ എന്ന് ആരാധകര്‍, താരം നല്‍കിയ കിടിലന്‍ മറുപടി കേട്ടോ

ഒരു ഓണപ്പരിപാടിയായിരുന്നു, ആദ്യമായി ടിവിയില്‍ മുഖം കാണിച്ച സമയത്ത് സലീമേട്ടന്‍ കൂടെയുണ്ടായിരുന്നു. അദ്ദേഹമാണ് ഇന്ന് നമ്മളുടെ കൂടെ അതിഥിയായി എത്തുന്നതും. അമൃത ടിവിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം ഷോയിലായിരുന്നു രമേഷ് പിഷാരടിയും സലീം കുമാറും ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഒരുപാട് പൈസ നമ്മുടെ കൈയ്യില്‍ വന്നുചേരുന്ന സമയമാണ്. ഓണം എന്നും നമ്മളെ സഹായിച്ചിട്ടേയുള്ളൂവെന്നായിരുന്നു സലീം കുമാര്‍ പറഞ്ഞത്

കൊച്ചിന്‍ സ്റ്റാലിയന്‍സില്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കൊപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും താരം സജീവമായി. 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി.

 

 

Advertisement