Home Entertainment Celebrities

15 ദിവസം പോലും തികയ്ക്കില്ലെന്നാണ് പറഞ്ഞത്, വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ 18 വര്‍ഷമായി, അടുത്ത ബന്ധുക്കള്‍ പോലും കുത്തുവാക്കുകള്‍ പറഞ്ഞ് വേദനിപ്പിച്ചിരുന്നു, തുറന്നുപറഞ്ഞ് പക്രു

189

മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞന്‍ നായകന്‍ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടന്‍ എന്നതിലുപരി നിര്‍മ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്.

Advertisements

സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അത്ഭുതദ്വീപ് എന്ന ഹിറ്റ് ചിത്രത്തിലൂടെ, ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍.

Also Read:27 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയവിവാഹം, ഇതുവരെ മക്കളായിട്ടില്ല, സോന നായര്‍ പറയുന്നു

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനും ഇപ്പോള്‍ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് പക്രു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഉത്തവാദിത്തമുള്ള ഒരച്ഛനും ഭര്‍ത്താവുമാണ് താനെന്ന് പക്രു പറയുന്നു.

എന്നാല്‍ പൊട്ടിത്തെറിക്കലും ബഹളം വെക്കലുമൊന്നുമില്ല. പക്ഷേ എവിടെയങ്കിലും തെറ്റ് വന്നാല്‍ അത് തുറന്നുപറയുമെന്നും തന്റെ വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷമാകുകയാണെന്നും വിവാഹത്തിന്റെ പേരില്‍ തന്റെ അടുത്ത ബന്ധുക്കള്‍ പോലും കുത്തുവാക്കുകള്‍ പറഞ്ഞ് തന്നെ വേദനിപ്പിച്ചിരുന്നുവെന്നും പക്രു പറയുന്നു.

Also Read:സുരേഷേട്ടനെ കല്യാണം കഴിക്കണം എന്ന് സ്വപ്നം കണ്ടു; റിമി ടോമി പറയുന്നു

ചിലര്‍ പറഞ്ഞത് 15 ദിവസം പോലും തികക്കില്ലെന്നായിരുന്നു. ഇതെല്ലാം താന്‍ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അറിയുന്നതെന്നും വിവാഹശേഷം കുഞ്ഞുണ്ടാവുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും എന്നാ്ല്‍ ദൈവം അവിടെയും തനിക്കൊപ്പം നിന്നുവെന്നും പക്രു പറയുന്നു.

Advertisement