സുരേഷേട്ടനെ കല്യാണം കഴിക്കണം എന്ന് സ്വപ്നം കണ്ടു; റിമി ടോമി പറയുന്നു

196

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ആക്ഷന്‍ സിനിമകളും പ്രണയ ചിത്രങ്ങളും എല്ലാം മനോഹരമായിട്ടാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ഒരുകാലത്ത് പ്രണയ ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു ഈ താരം. ഇപ്പോള്‍ സുരേഷ് ഗോപിയെ കുറിച്ച് ഗായിക റിമി ടോമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജനനായകന്‍ എന്ന അമൃത ടിവിയുടെ പരിപാടിയില്‍ പങ്കെടുത്ത സുരേഷ് ഗോപിയെ കുറിച്ചാണ് സംസാരിച്ചത്.

Advertisements

‘സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയ ആരാധന ആണ്. ആ സമയത്ത് കാശ്മീരം, തക്ഷശില, യാദവം, രജപുത്രന്‍, കര്‍മ്മ, എന്നിങ്ങിനെ നിരവധി സിനിമകള്‍ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

പ്രണയ വര്‍ണ്ണങ്ങള്‍ സിനിമയൊക്കെ അന്നത്തെ എന്റെയൊക്കെ പ്രായത്തില്‍ ഞാന്‍ സ്വപ്നം കാണുന്ന എന്റെ കാമുകന്റെ മുഖമായിരുന്നു സുരേഷേട്ടന്. ആ കാമുകന്റെ കൂടെയാണ് നമ്മള്‍ ഇന്ന് ഇവിടെ ഇരിക്കുന്നത്.

വരമഞ്ഞളാടിയ എന്ന പാട്ടും ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന പാട്ടും ഒക്കെ കേള്‍ക്കുമ്പോള്‍ ഇതുപോലെ ഒരു കാമുകന്‍ ഇത്രയും സുന്ദരനായ ഒരു ആറടി പൊക്കക്കാരന്‍ നമുക്കും ഉണ്ടാവണം എന്നൊക്കെ നമ്മള്‍ സ്വപ്നം കാണുന്ന പോലെ ഒരാള്‍ ആയിരുന്നു സുരേഷേട്ടന്‍.

ഞാന്‍ സുരേഷേട്ടനെ കല്യാണം കഴിക്കണം എന്ന് സ്വപ്നം കണ്ടിട്ടുണ്ട്’ എന്ന് റിമി പറഞ്ഞു.

 

Advertisement