കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ച് സ്‌റ്റൈലിഷ് ലുക്കില്‍ കാവ്യ; തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഉള്ള ഫോട്ടോ പങ്കിട്ട് നടി

66

മലയാള സിനിമയുടെ ശാലീന സുന്ദരി ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ നടി കാവ്യ മാധവന്‍. ഇപ്പോള്‍ അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ . കാവ്യയെ അങ്ങനെയൊന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. 

സിനിമയിലേക്കുള്ള നടിയുടെ തിരിച്ചുവരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് , എങ്കിലും ഇതിന്റെ ഒരു സൂചന പോലും താരം ഇതുവരെ നല്‍കിയിട്ടില്ല. ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. തന്റെ ബിസിനസിനെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു കാവ്യ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Advertisements

എന്നാല്‍ ഇടയ്‌ക്കൊക്കെ തന്റെ ഫാമിലി ചിത്രം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ മൈ വേള്‍ഡ് എന്ന് പറഞ്ഞുകൊണ്ട് മഹാലക്ഷ്മിക്കും മറ്റു രണ്ടു കുട്ടികള്‍ക്കും ഒപ്പം ഉള്ള ഫോട്ടോയാണ് കാവ്യ പങ്കുവെച്ചത്. ചിത്രത്തില്‍ ഒരു തൊപ്പിയും കൂളിംഗ് ഗ്ലാസും വെച്ചാണ് കാവ്യ എത്തിയത്. എന്തായാലും ഈ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

അതേസമയം അഭിനയത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കാവ്യയുടെ വിവാഹം .

എന്നാല്‍ ആ ബന്ധം അധികകാലം മുന്നോട്ടു പോയില്ല, മുന്നോട്ടു പോകാന്‍ കഴിയാതെ വന്നതോടെ വിവാഹമോചിതയായി നടി. പിന്നീട് ശക്തമായ തിരിച്ചുവരവ് സിനിമയില്‍ കാവ്യ നടത്തി. ഇതിനിടെയായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം. ഈ വിവാഹത്തിനുശേഷം പൂര്‍ണമായും തന്റെ കുടുംബത്തിനാണ് കാവ്യ പ്രാധാന്യം കൊടുത്തത്.

Advertisement