മോഹന്‍ലാലിന്റെ 360മത്തെ ചിത്രം; തന്റെ പുതിയ സിനിമയെ കുറിച്ച് ലാല്‍

63

മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. താരത്തിന്റെ 360മത്തെ സിനിമയാണ് ഇത്. തരുണ്‍ മൂര്‍ത്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

Advertisements

സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നിര്‍മ്മാതാവ് എം രഞ്ജിത്ത്, ചിത്രത്തിന്റെ രചിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ കെആര്‍ സുനില്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ഒപ്പം ചിത്രം ഏപ്രില്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും എന്നും മോഹന്‍ലാല്‍ അറിയിച്ചു.

ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ഓപ്പറേഷന്‍ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. നേരത്തെ തന്നെ മോഹന്‍ലാല്‍ സിനിമ ഒരുക്കാന്‍ താന്‍ തയ്യാറെടുക്കുന്ന കാര്യം തരുണ്‍ പറഞ്ഞിരുന്നു.

മലയാളത്തിന്റെ യുവ സംവിധായക നിരയില്‍ പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ തരുണും മലയാളത്തിന്റെ പ്രിയ താരവും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. എന്തായാലും താര രാജാവിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത് മുതല്‍ ആരാധകരും ആവേശത്തിലാണ് .

 

Advertisement