ഈ ബിസ്‌ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടന്‍ വീഡിയോയ്ക്ക് കമന്റിടണം എന്ന് ആരാധകന്‍, പിന്നാലെ മറുപടി പറഞ്ഞ് എത്തി മോഹന്‍ലാല്‍

37

കേരളം കടന്നും ആരാധകര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍. ഈ താരത്തെ ഒന്ന് കാണാന്‍ കൊതിക്കുന്ന നിരവധി പേരുണ്ട്. തന്നോട് കാണിക്കുന്ന സ്‌നേഹവും അതേപടി ആരാധകര്‍ക്ക് തിരിച്ചു കൊടുക്കാനും മോഹന്‍ലാല്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ആരാധകന്‍ കമന്റിട്ടതും ഇതിന് താരം കൊടുത്ത മറുപടിയും ആണ് ശ്രദ്ധ നേടുന്നത്.

Advertisements

ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്ക്കാണ് മോഹന്‍ലാലും കമന്റിട്ടത്. ഈ ബിസ്‌ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടന്‍ വീഡിയോയ്ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‌സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്.

ഫേക്കാണെന്ന് വിചാരിച്ചുവെന്നും സംഭവം സത്യമാണെന്നും പറഞ്ഞ് ആരാധകരും കമന്റിട്ടതോടെ നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

അതേസമയം നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ആരാധകരുടെ കമന്റിനൊക്കെ താരങ്ങള്‍ മറുപടി കൊടുക്കുന്നത് പ്രേക്ഷകരും കണ്ടതാണ്. ഒരിക്കല്‍ ഉണ്ണിമുകുന്ദന്‍ ഒരു ഫോട്ടോ പങ്കുവെച്ചപ്പോള്‍ ഒരു ആരാധകന്‍ താരം ധരിച്ച കൂളിംഗ് ഗ്ലാസ് ആവശ്യപ്പെട്ടു, പിന്നാലെ അത് ആരാധകന് ഉണ്ണിമുകുന്ദന്‍ അയച്ചുകൊടുത്തത് വലിയ വാര്‍ത്തയായിരുന്നു.

ഇതുപോലെ കമന്റുകള്‍ സിനിമാതാരങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. അതിന്റെ വലിയ ഒരു ഉദാഹരണമാണ് ഇപ്പോള്‍ മോഹന്‍ലാല്‍ കൊടുത്ത മറുപടിയും.

 

Advertisement