ആരാധകനൊപ്പം ഫോട്ടോ എടുക്കാൻ ആണെന്ന് വിചാരിച്ച് ഫോട്ടോക്ക് പോസ് ചെയ്തു; പിന്നാലെ ആണ് അബദ്ധം മനസ്സിലായത്; മുകേഷിന് പറ്റിയ അക്കിടി പറഞ്ഞ് ജഗദീഷ്

682

നായകനായും നടനായും മലയാളത്തിൽ തിളങ്ങിയ താരമാണ് മുകേഷ്. മലയാളത്തിലെ ഗോഡ് ഫാദർ ഉൾപ്പെടെയുള്ള വമ്പൻ ഹിറ്റുകളിൽ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു സമയത്ത് നായകനായി മാറിയ മുകേഷിന് പിന്നീട് കിട്ടിയതൊക്കെയും സഹനടന്റെ വേഷങ്ങളാണ്.മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ നടൻമാർ കരിയറിൽ കുതിച്ചുയരവെ അവരുടെയൊക്കെ നിഴലിൽ മുകേഷിന് ഒതുങ്ങി പേകേണ്ടി വന്നു.

എന്താണ് മുകേഷിന്റെ കരിയറിൽ സംഭവിച്ചതെന്ന് പലരും ആകാംഷയോടെ ചോദിക്കാറുണ്ട്. മറ്റുള്ളവരുടെ കഥ പറയാൻ മിടുക്കനായ മുകേഷ് പക്ഷെ സ്വന്തം കഥയിൽ ഇത്തരം കാര്യങ്ങൾ അധികം കൊണ്ടുവരാറില്ല. സിനിമയിലെ എല്ലാവരുമായും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് മുകേഷ്. തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ പല കഥകളും അദ്ദേഹം ഇതിനകം പങ്കുവെച്ചു.ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് ജഗദീഷ് പങ്കുവെച്ച ഒരു കഥയാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

Advertisements

Also Read
മേനോനോ നായരോ ക്രിസ്ത്യാനിയോ മുസ്ലീമോ ആരായാലും കുഴപ്പമില്ല ചെയ്ത ജോലി പൂര്‍ത്തിയാക്കണം, സംയുക്തയോട് തുറന്നടിച്ച് ഷൈന്‍

വന്ദനം സിനിമയുടെ സെറ്റിൽ ഉണ്ടായ കാര്യങ്ങളാണ് നടൻ പങ്ക് വെച്ചത്. വന്ദനം ഷൂട്ട് നടക്കുന്ന സമയത്ത് ഓട്ടോഗ്രാഫ് ചോദിച്ച് നിറയെ ആളുകൾ മോഹൻലാലിന് പിന്നാലെ നടക്കുകയാണ്. ഇത് കണ്ട് നിന്ന മുകേഷ് നീ നോക്കിക്കോ അടുത്ത വർഷമാവുമ്പോൾ എന്റെ പിറകെ ഇതേപോലെ ആളുകൾ ക്യൂ നിൽക്കുമെന്ന് പറയുകയാണ്. അതേ സമയത്ത് തന്നെ ഒരാൾ വന്നിട്ട് ‘ഫോട്ടോ സർ പ്ലീസ്’ എന്ന് പറഞ്ഞ് വന്നു’ ‘എടുത്തോ, എടുത്തോ ഇതൊരു തുടക്കം മാത്രമാണ് മോനെ എന്ന് പറഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ട്. ഫോട്ടോ എടുത്ത് അയാൾ പറഞ്ഞു ത്രീ കോപ്പീസ് 50 റുപ്പീസെന്ന്’

അയാൾ പാസ്‌പോർട്ട് സൈസ് ഫോട്ടോ എടുത്ത് കൊടുക്കുന്ന ആളായിരുന്നു,’
താനെന്ത് കൊണ്ട് ഒരു സൂപ്പർ സ്റ്റാറായി മാറിയില്ലെന്ന് മുകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. . എന്ത് കൊണ്ട് സൂപ്പർ സ്റ്റാറായില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഞാനും കുറേ ആലോചിച്ചിട്ടുണ്ട്. അങ്ങോട്ട് പോയി അവസരങ്ങൾ ചോദിച്ചിട്ടില്ലായിരിക്കും. പിന്നീടാണ് അക്കാര്യം മനസ്സിലായത്. സിദ്ദിഖ്-ലാലിനോടുള്ള ദേഷ്യം പലരും എന്നോട് തീർത്തു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമകളിലെ സ്ഥിരം താരമായതിനാൽ മറ്റ് ഫിലിം മേക്കേർസ് തന്നെ മാറ്റി നിർത്തിയെന്നാണ് മുകേഷ് പറഞ്ഞത്

Also Read
എന്റെ പെണ്ണിനെ മനപ്പൂര്‍വ്വം വേദനിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുക്കാമണ്ട ഞാന്‍ അടിച്ച് കറക്കും, മുന്നറിയിപ്പുമായി റോബിന്‍ രാധാകൃഷ്ണന്‍

സിദ്ധിഖ് ലാലിന്റെ സിനിമകൾ ഇറങ്ങിയാൽ ആ കാലഘട്ടത്തിൽ വൻ വിജയമാവുകയും മറ്റുള്ളവരുടെ സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്ന കാലഘട്ടമായിരുന്നു. പലപ്പോഴും ഇത് മൂലം സിനിമകളുടെ റിലീസ് തന്നെ മാറ്റി വെക്കേണ്ട സാഹചര്യമുണ്ടായി. സിദ്ദിഖ് ലാലിന് നിങ്ങളെ മതിയെന്ന് പലരും പറയുമായിരുന്നു. ആ കാലഘട്ടത്തിൽ പ്രധാന സിനിമകൾ ചെയ്തിരുന്നവർ പോലും തനിക്ക് വേഷങ്ങൾ തന്നില്ലെന്നും മുകേഷ് തമാശ രൂപേണ പറഞ്ഞു. ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ലാതെ ഇരിക്കുകയാണ് മുകേഷ്.

Advertisement