എന്റെ പെണ്ണിനെ മനപ്പൂര്‍വ്വം വേദനിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുക്കാമണ്ട ഞാന്‍ അടിച്ച് കറക്കും, മുന്നറിയിപ്പുമായി റോബിന്‍ രാധാകൃഷ്ണന്‍

224

ബിഗ്ബോസ് സീസണ്‍ ഫോറിലെ മികച്ച ടീം മെമ്പറായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ്ബോസിലെ റോബിന്റെ പെര്‍ഫോമന്‍സ് കൊണ്ട് തന്നെ ഒരു വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. ബിഗ്ബോസ് കഴിഞ്ഞെങ്കിലും അതിലെ പല ആരവങ്ങളും കെട്ടടങ്ങിയെങ്കിലും റോബിന്‍ തരംഗം ഇപ്പോഴും നിലനില്ക്കുന്നുണ്ട് എന്നതാണ് വാസ്തവം.

റോബിനൊപ്പം തന്നെ തരംഗമായി നില്ക്കുന്ന ആളാണ് റോബിന്റെ ഭാവി വധു ആരതിപൊടിയും. അടുത്തിടെയായിരുന്നു ഇരുവരുടെയും എന്‍ഗേജ്മെന്റ് നടന്നത്. ഒരു അഭിമുഖത്തിനിടെ അവിചാരിതമായി കണ്ടുമുട്ടി പ്രണയത്തിലായവരാണ് ഇരുവരും.

Advertisements

ഇരുവരുടെയും വീട്ടുക്കാരുടെ സമ്മതത്തോടെയാണ് വിവാഹം. നടിയും, സംരഭകയുമാണ് ആരതി പൊടി. വിവാഹനിശ്ചയത്തിന് സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു ആരതി ധരിച്ചിരുന്നത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ആരതിയുടെ വസ്ത്രം പിന്നീട് വലിയ വിവാദങ്ങളിലാണ് എത്തിയത്.

Also Read: എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ അനുഭവിക്കുന്നതെന്നറിയില്ല, ജീവനൊടുക്കാത്തത് മകളെ ഓര്‍ത്തിട്ടെന്ന് ദിലീപ്, കിടിലന്‍ മറുപടിയുമായി ആരാധകര്‍

ആരതി നിശ്ചയത്തിന് അണിഞ്ഞ ലെഹങ്ക തങ്ങളുടെ ഡിസൈന്‍ ആണെന്നും ആരതി അത് കോപ്പിയടിച്ചതാണെന്നും ആരോപിച്ച് ജെസാഷ് സ്റ്റുഡിയോ എന്ന ഡിസൈനര്‍ സ്ഥാപനത്തിന്റെ ഉടമകള്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ വാര്‍ത്തയായതോടെ പിന്നീട് ഇവര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്നും ആരതി പൊടിക്കുണ്ടായ വേദനയില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ഇവര്‍ പിന്നീട് പറഞ്ഞത്. എന്നാല്‍ സംഭവത്തിന് മുമ്പ് റിയാസും ആരതിയെ പറ്റി മോശമായ രീതിയില്‍ സംസാരിച്ചിരുന്നു. ഇ്‌പ്പോഴിതാ ആരതിയെ വേദനിപ്പിക്കുന്നവരെയെല്ലാം താന്‍ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍.

Also Read: നല്ല സിനിമകള്‍ ചെയ്യാത്തത് കൊണ്ട് മോഹന്‍ലാലിന്റെ കഴിവ് നഷ്ടപ്പെട്ടു എന്ന് കരുതരുത്, ഇപ്പോഴുള്ള മമ്മൂട്ടിക്ക് ഓജസും തേജസുമുണ്ട്, തുറന്നുപറഞ്ഞ് ഭദ്രന്‍

ഔദ്യോഗികമായി ആരതി പൊടി ഇപ്പോള്‍ തന്റെ പെണ്ണായിരിക്കുകയാണ്. അവള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം താന്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും പക്ഷേ തന്റെ മനപ്പൂര്‍വ്വം വേദനിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുക്കാമണ്ട ഞാന്‍ അടിച്ച് കറക്കുമെന്നും റോബിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Advertisement