Home Entertainment Celebrities

എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ അനുഭവിക്കുന്നതെന്നറിയില്ല, ജീവനൊടുക്കാത്തത് മകളെ ഓര്‍ത്തിട്ടെന്ന് ദിലീപ്, കിടിലന്‍ മറുപടിയുമായി ആരാധകര്‍

4327

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് ആദ്യ ഭാര്യ മഞ്ജു വാര്യരില്‍ ഉള്ള മകളാണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ അച്ഛനായ ദിലീപിന് ഒപ്പം പോരുകയായിരുന്നു മീനാക്ഷി. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരപുത്രിമാരില്‍ ഒരാള്‍ കൂടിയാണ് മീനാക്ഷി ദിലീപ്.

ദിലീപിനും ഇപ്പോഴത്തെ ഭാര്യ നടി കാവ്യാ മാധവനും ഒപ്പം മീനാക്ഷിയും വാര്‍ത്തകളില്‍ നിറയാറുണ്ട്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുന്‍കൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവന്‍.

Advertisements

ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകര്‍ വേഗത്തില്‍ ഏറ്റെടുക്കാറുണ്ട്. നിലവില്‍ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം അങ്ങനെ പുറത്ത് ഒന്നും കാണാറില്ല. മലയാളത്തിലെ പ്രമുഖ യുവ നടി നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ്.

Also Read: നല്ല സിനിമകള്‍ ചെയ്യാത്തത് കൊണ്ട് മോഹന്‍ലാലിന്റെ കഴിവ് നഷ്ടപ്പെട്ടു എന്ന് കരുതരുത്, ഇപ്പോഴുള്ള മമ്മൂട്ടിക്ക് ഓജസും തേജസുമുണ്ട്, തുറന്നുപറഞ്ഞ് ഭദ്രന്‍

ഇപ്പോഴിതാ മകളെ കുറിച്ച് സംസാരിക്കുന്ന ദിലീപിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും ജീവനൊടുക്കാന്‍ വരെ വിചാരിച്ചുപോയിരുന്നുവെന്നും എന്നാല്‍ തന്റെ മകള്‍ മീനാക്ഷിയെ ഓര്‍ത്തിട്ട് മാത്രമാണ് താന്‍ അതൊന്നും ചെയ്യാതിരുന്നതെന്നും ദിലീപ് പറയുന്നു.

മകളെ കുറിച്ച് ഓര്‍ക്കുമ്പോഴും താന്‍ ഇവിടെ നിന്ന് പോയി കഴിഞ്ഞാല്‍ അവള്‍ എങ്ങനെ ജീവിക്കുമെന്നോര്‍ത്തതും കൊണ്ടാണ് തന്റെ ചിന്തകളെല്ലാം മാറ്റിയത്. താന്‍ ഇവിടെ നിന്ന് പോവേണ്ട ആളല്ലെന്ന് മനസ്സിലായതും അപ്പോഴാണെന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ പ്രശ്‌നങ്ങളെല്ലാം അനുഭവിക്കുന്നതെന്ന് അറിയില്ലെന്നും ദിലീപ് പറയുന്നു.

Also Read; വെറുതേ ഇരിക്കുമ്പോള്‍ വന്ന് ഒറ്റക്കടിയാണ്, എന്നെയും കടിച്ച് പറിച്ചിട്ടുണ്ട്, അനശ്വരയുടെ വെറുപ്പിക്കുന്ന സ്വഭാവത്തെ കുറിച്ച് മമിത പറയുന്നു

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായെത്തിയത്. സത്യം അറിയാതെ ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മീനൂട്ടിക്ക് അവളുടെ അച്ഛനെ നന്നായി അറിയാമെന്നും അതുകൊണ്ടാണ് ആരൊക്കെ തള്ളിപ്പറഞ്ഞിട്ടും അവള്‍ കൂടെ നില്‍ക്കുന്നതെന്നും ഒരാള്‍ കമന്റ് ചെയ്തു.

Advertisement