Home Entertainment Celebrities

നല്ല സിനിമകള്‍ ചെയ്യാത്തത് കൊണ്ട് മോഹന്‍ലാലിന്റെ കഴിവ് നഷ്ടപ്പെട്ടു എന്ന് കരുതരുത്, ഇപ്പോഴുള്ള മമ്മൂട്ടിക്ക് ഓജസും തേജസുമുണ്ട്, തുറന്നുപറഞ്ഞ് ഭദ്രന്‍

450

മലയാള സിനിമയിലെ താരരാജാക്കാന്‍മാരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും. പരസ്പരം വളരെ ഏറെ സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. സഹോദര തുല്യമായ ഇവരുടെ സ്നേഹ ബന്ധം മറ്റു ഭാഷകളിലെയെല്ലാം സൂപ്പര്‍ താരങ്ങള്‍ക്കും മാതൃകയായി മാറുന്ന ഒന്നാണ്.

Advertisements

ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ തമ്മില്‍ പലപ്പോഴും സിനിമകളുടെ പേരില്‍ വാക്കുതര്‍ക്കങ്ങളും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും ഇരുവരുടെയും സൗഹൃദത്തെ ഇതൊന്നും ബാധിച്ചിട്ടില്ല.

Also Read: വെറുതേ ഇരിക്കുമ്പോള്‍ വന്ന് ഒറ്റക്കടിയാണ്, എന്നെയും കടിച്ച് പറിച്ചിട്ടുണ്ട്, അനശ്വരയുടെ വെറുപ്പിക്കുന്ന സ്വഭാവത്തെ കുറിച്ച് മമിത പറയുന്നു

മലയാളത്തിലെ നിലവിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് പ്രതിഫലത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത്. ഇരുവരുടെയും ഒത്തിരി നല്ല സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നത് കുറവാണെങ്കിലും പണ്ടത്തെ മോഹന്‍ലാലും ഇപ്പോഴത്തെ മോഹന്‍ലാലും തമ്മില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. അദ്ദേഹത്തിന്റെ കഴിവ് നഷ്ടമായെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും വ്യത്യസ്തമായ സിനിമകള്‍ തിരഞ്ഞെടുക്കാനും ചെയ്യാനും ഇഷ്ടപ്പെടുന്ന ആളാണ് മമ്മൂട്ടിയെന്നും ഭദ്രന്‍ പറയുന്നു.

Also Read: ഞങ്ങളുടെ വീട്ടിലേക്ക് ഒരു കുഞ്ഞുവാവ വരുന്നു, സന്തോഷത്തില്‍ മതിമറന്ന് റബേക്ക, ആശംസകളുമായി ആരാധകര്‍

മമ്മൂട്ടിയേക്കാള്‍ പ്രായം കുറവാണ് മോഹന്‍ലാലിന്. ഇപ്പോഴുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് ഓജസും തേജസുമുണ്ടെന്നും എന്നാല്‍ മമ്മൂട്ടി ചെയ്യുന്ന എല്ലാ സിനിമകളും മികച്ചതാണെന്നല്ലെന്നും മമ്മൂട്ടി ചെയ്യുന്നത് പോലെ വ്യത്യസ്തയിലൂടെ സഞ്ചരിച്ചാലെ ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍പ്പുള്ളൂവെന്നും ഭദ്രന്‍ പറയുന്നു.

Advertisement