ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി നടന്‍ ജയറാമും മകള്‍ മാളവികയും

37

തിരുവല്ല: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ ജയറാമും മകള്‍ മാളവികയും. ജയറാം ബ്രാന്‍ഡ് അംബാസിഡറായ രാംരാജ് എന്ന വസ്ത്ര നിര്‍മാണ കമ്പനിയാണ് കേരളത്തിലെ ദുരിത ബാധിതര്‍ക്കായി നിരവധി ലോറികള്‍ നിറയെ വസ്ത്രങ്ങളും മറ്റു അവശ്യവസ്തുക്കളും നല്‍കിയത്.

ജയറാമും മകള്‍ മാളവികയും ചേര്‍ന്നാണ് തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ദുരിതബാധിതര്‍ക്ക് സാധനങ്ങള്‍ നല്‍കിയത്. രാം രാജിന്റെ ഏറ്റവും വില കൂടിയ മുണ്ടുകളും ഷര്‍ട്ടുകളുമാണ് ദുരിതബാധിതര്‍ക്കായി നല്‍കിയതെന്ന് ജയറാം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.

Advertisements

രാം രാജ് കമ്പനി ഉടമ ശ്രീ നാഗരാജന് നന്ദി പറയാന്‍ വാക്കുകളില്ല, കേരളത്തോട് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി.ലോറിക്കണക്കിന് വസ്തുക്കളാണ് കേരളത്തിലേയ്ക്ക് കൊടുത്തയച്ചത്. അഞ്ച് ദിവസത്തോളമായി അദ്ദേഹത്തിന്റെ ലോറികള്‍ കേരളത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പല സ്ഥലങ്ങളില്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് ജയറാം പറഞ്ഞു.

Advertisement