പ്രണയത്തിലായത് വില്ലനും നായികയുമായി അഭിനയിക്കുമ്പോള്‍, ദാമ്പത്യ ജീവിതം തുടങ്ങിയപ്പോഴെ കല്ലുകടി, ഇപ്പോള്‍ എവിടെ പോയാലും അടി, വരദയെക്കുറിച്ച് ജിഷിന്‍ പറയുന്നു

1055

മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികള്‍ ആണ് ജിഷിന്‍ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.

ഇതിന് പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും.

Advertisements

തങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വീഡിയോസും ഇവരുടെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യുന്ന് പതിവാണ്.

Also Read: എന്റെ കല്യാണ ദിവസം അവര്‍ വന്നില്ല, സങ്കടവും ദേഷ്യവുമൊക്കെ വന്നു, ഏറ്റവും അടുത്ത കൂട്ടുകാരികള്‍ കല്യാണദിവസം പറ്റിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് ഭാവന

ഇതിനിടെ, കഴിഞ്ഞ ഒരു മാസമായി ഇരുവരും വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ കാണാന്‍ കഴിയുന്നത്. ഈ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാലും ഇവരുടെ ആരാധകരുടെ സംശയങ്ങള്‍ ഇനിയും മാറിയിട്ടില്ല.

അമല എന്ന സീരിയലില്‍അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലാവുന്നതും. ഇതിലെ വില്ലനും നായികയുമായിരുന്നു ഇവര്‍. ഇപ്പോഴിതാ വരദയെക്കുറിച്ച് മുമ്പ് ജിഷിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

വരദ നല്ല കഴിവുള്ള കുട്ടിയാണെന്നും അഭിനയിക്കാന് മാത്രമല്ല സംവിധാനം ചെയ്യാനുള്ള കഴിവും ഉണ്ടെന്നും ജിഷിന്‍ പറയുന്നു. വരദ ആരെക്കുറിച്ചും മോശമായി ഒന്നും സംസാരിക്കാറില്ല. അവള്‍ക്ക് അങ്ങനെയുള്ള ഒരു കാര്യങ്ങളും കേള്‍ക്കാനിഷ്ടമില്ലെന്നും ജിഷിന്‍ പറയുന്നു.

Also Read: ഞാന്‍ ഒരു നിഷ്‌കളങ്ക, അതുകൊണ്ടാണ് അടുത്ത സുഹൃത്ത് ചതിച്ചപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതെന്ന് സൂര്യ, ബിഗ് ബോസിലെ പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞ് താരം

സ്‌നേഹിച്ച് വിവാഹിതരായവരാണെങ്കിലും തങ്ങളൊന്നിച്ച് എവിടെ പോയാലും എങ്ങനെയായാലും അടിയുണ്ടാവുമെന്ന് മുന്‍പ് ജിഷിന്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഓന്നിച്ച് അഭിനയിക്കില്ലെന്ന് ഇരുവരും തീരുമാനിച്ചിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement