മക്കളെയൊക്കെ സുലു വളര്‍ത്തിയത് പോലെ വേണം വളര്‍ത്താന്‍, സുല്‍ഫത്തിന്റെ അടക്കവും ഒതുക്കവും മറ്റുള്ളവരും കണ്ട് പഠിക്കണം, മമ്മൂട്ടിയുടെ ഭാര്യയെ കുറിച്ച് കുഞ്ചന്‍ പറയുന്നു

522

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കുഞ്ചന്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച താരം നിരവധി സിനിമകളില്‍ ഭാഗമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വേഷങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

താരരാജാവ് മമ്മൂട്ടിയുടെ കുടുംബവുമായി കുഞ്ചന് അടുത്ത ബന്ധമാണുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കുടുംബത്തെ കുറിച്ച് കുഞ്ചന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ തനിക്ക് ചെറുപ്പം മുതലേ അറിയാമെന്ന് കുഞ്ചന്‍ പറയുന്നു.

Also Read: അച്ഛന്റെ മരണശേഷം മക്കളെ വളര്‍ത്താന്‍ അമ്മ ഒത്തിരി കഷ്ടപ്പെട്ടു, ഒടുവില്‍ വിവാഹം ചെയ്തത് തന്നെക്കാള്‍ ഏഴുവയസ്സ് കുറവുള്ളയാളെ, ജീവിതത്തോട് പലപ്പോഴും വെറുപ്പ് തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു

തന്റെ സഹോദരന്റെ കൂട്ടുകാരന്റെ മകളാണ് സുല്‍ഫത്തെന്നും ആ ബന്ധം ഇപ്പോഴുണ്ടെന്നും സുലു ഇന്നും തന്നെ ഒരു സഹോദരതുല്യനായാണ് കാണുന്നതെന്നും കുഞ്ചന്‍ പറയുന്നു.

മമ്മൂട്ടി പലപ്പോഴും തന്നെക്കുറിച്ച് തമാശയായി പറയാറുണ്ട് സുലുവിനെ താന്‍ എടുത്തോണ്ട് നടന്നതാണെന്നൊക്കെ എന്നും ഒത്തിരി നന്മകളുള്ള ആളാണ് സുലുവെന്നും അവരുടെ അടക്കവും ഒതുക്കവുമൊക്കെ എല്ലാവരും കണ്ടുപഠിക്കേണ്ടതാണെന്നും കുഞ്ചന്‍ പറയുന്നു.

Also Read: ആവശ്യമില്ലാത്ത അഭിപ്രായങ്ങള്‍ പറയില്ല, പ്രിയദര്‍ശന്റെ തകര്‍ന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിച്ച അവതാരകനോട് പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍

മക്കളെയും അവര്‍ നന്നായി വളര്‍ത്തി. സുറുമിയും ദുല്‍ഖറും ഒരിക്കലും അഹങ്കാരം കാണിക്കില്ല. കുഞ്ഞുന്നാളുമുതലേ സുറുമി തന്നെ കണ്ടാല്‍ ഒരു ഉമ്മയൊക്കെ തന്നിട്ടേ പോകാറുള്ളൂവെന്നും മക്കളെയൊക്കെ ഇങ്ങനെ വേണം വളര്‍ത്താനെന്നും കുഞ്ചന്‍ പറയുന്നു.

തന്നെ വിവാഹസമയത്തൊക്കെ മമ്മൂട്ടി ഒത്തിരി സഹായിച്ചിട്ടുണ്ടെന്ന് കുഞ്ചന്‍ പറയുന്നു. അന്ന് തന്റെ കൈയ്യില്‍ പതിനായിരം രൂപ പോലും തികച്ച് എടുക്കാനില്ലായിരുന്നുവെന്നും ആ സമയത്ത് തനിക്ക് മമ്മൂട്ടി പണം നല്‍കി സഹായിച്ചുവെന്നും വീടുവെച്ചപ്പോഴും അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ടെന്നും കുഞ്ചന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement