അച്ഛന്റെ മരണശേഷം മക്കളെ വളര്‍ത്താന്‍ അമ്മ ഒത്തിരി കഷ്ടപ്പെട്ടു, ഒടുവില്‍ വിവാഹം ചെയ്തത് തന്നെക്കാള്‍ ഏഴുവയസ്സ് കുറവുള്ളയാളെ, ജീവിതത്തോട് പലപ്പോഴും വെറുപ്പ് തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു

537

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി. സീരിയലിലും സിനിമയിലും സജീവമായ നടിയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ചെറിയ വേഷങ്ങളാണ് താരം കൈകാര്യം ചെയ്തിരുന്നതെങ്കിലും പലതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

നടി സേതുലക്ഷ്മിയുടെ മകളാണ ലക്ഷ്മി. അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ട് വളര്‍ന്നതുകൊണ്ടാണ് താനും അഭിനയത്തിലേക്ക് തന്നെ എത്തിയതെന്ന് പറയുകയാണ് ഫ്‌ളേവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്ത് കൊണ്ട് ലക്ഷ്മി.

Also Read:അന്ന് ഞാന്‍ അങ്ങനെ ചെയ്തുപോയതിന് ഇന്ന് ഡമ്മിയെ വിട്ട് പകരം വീട്ടുകയാണല്ലേ, മഞ്ജുവിനോട് പരിഭവവുമായി ബാല്യകാലസുഹൃത്ത്

തന്റെ അമ്മയാണ് സേതുലക്ഷ്മി എന്നു പറഞ്ഞാല്‍ പലരും ഞെട്ടുകയാണെന്നും താന്‍ അഭിനേത്രിയായത് അച്ഛന്റെയും അമ്മയുടെയപും പാത പിന്തുടര്‍ന്നുകൊണ്ടായിരുന്നുവെന്നും അച്ഛന്റെ മരണത്തോടെ കുടുംബം തളര്‍ന്നുപോയിരുന്നുവെന്നും മക്കളെ വളര്‍ത്താന്‍ അമ്മ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു തനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയതെന്നും എന്നാല്‍ അമ്മയ്ക്ക് താത്പര്യമില്ലായിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് സമ്മതിപ്പിച്ചതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. തന്റെ ഭര്‍ത്താവിനെ കുറിച്ചും ലക്ഷ്മി ഷോയില്‍ പറയുന്നുണ്ട്.

Also Read: ആവശ്യമില്ലാത്ത അഭിപ്രായങ്ങള്‍ പറയില്ല, പ്രിയദര്‍ശന്റെ തകര്‍ന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിച്ച അവതാരകനോട് പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍

സൗദിക്കാരനാണ് താരത്തിന്റെ ഭര്‍ത്താവ്. തന്നേക്കാള്‍ എഴുവയസ്സുകുറവാണ് ഭര്‍ത്താവിനെന്നും ലക്ഷ്മി പറഞ്ഞു. പലപ്പോഴും ജീവിതത്തോട് വെറുപ്പ് ഒക്കെ തോന്നിയിട്ടുണ്ടെന്നും തനിക്ക് ആരുമില്ലെന്നൊക്കെ ഓര്‍ത്ത് കരഞ്ഞിട്ടുണ്ടെന്നും മരിക്കാന്‍ വേണ്ടി വരെ തീരുമാനിച്ചിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

Advertisement