ആവശ്യമില്ലാത്ത അഭിപ്രായങ്ങള്‍ പറയില്ല, പ്രിയദര്‍ശന്റെ തകര്‍ന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചോദിച്ച അവതാരകനോട് പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍

187

ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകള്‍ എല്ലാം തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവ ആണ്. പ്രത്യകിച്ച് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയിട്ടുള്ള സിനിമകള്‍

Advertisements

പൂച്ചക്ക് ഒരുമൂക്കുത്തി, ബോയിങ്ങ് ബോയിങ്ങ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചെപ്പ്, കിലുക്കം, മിന്നാരം, ചിത്രം, ആര്യന്‍, അഭിമന്യു, തേന്മാവിന്‍ കൊമ്പത്ത്, മിഥുനം, വെള്ളാനകളുടെ നായ്, വന്ദനം, കാലാപാനി, ഒപ്പം, ചന്ദ്രലേഖ തുടങ്ങി ഒരു നീണ്ട ഹിറ്റ് ലിസ്റ്റ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ശേഖരത്തിലുണ്ട്.

Also Read: ആവേശം മൂത്ത് സ്‌ക്രീനിന് തീയ്യിട്ടു, അതിരുവിട്ട് ആരാധകർ; തലവേദനയുമായി ബാലയ്യ

മോഹന്‍ലാലും പ്രിയദര്‍ശനും ഉറ്റസുഹൃത്തുക്കളാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ പ്രിയദര്‍ശന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചുകയറിയ അവതാരകനെ ഇട്ട് പൊരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് വീണ്ടും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞതിന് പിന്നാലെയുള്ള മോഹന്‍ലാലിന്റെ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. പ്രിയദര്‍ശന്റെ തകര്‍ന്ന ദാമ്പത്യത്തെ കുറിച്ചുള്ള അവതാരകന്‍ ജോണി ലൂക്കോസിന്റെ ചോദ്യം താരത്തെ ക്ഷുഭിതനാക്കി.

Also Read: എനിക്ക് ചികിത്സ വേണ്ട മരണം മതിയെന്നാണ് സഹോദരിയോട് പറഞ്ഞത്; തുറന്ന് പറച്ചിലുമായി സഞ്ജയ് ദത്ത്‌

തകര്‍ന്ന എന്ന വാക്ക് വാക്ക് പിന്‍വലിക്കണമെന്ന് അവതാരകനോട് മോഹന്‍ലാല്‍ പറഞ്ഞു.ഭാര്യയും മക്കളുമായി പ്രിയദര്‍ശന്‍ ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്നും നിങ്ങള്‍ നിങ്ങളുടെ ജീവിതം തീരുമാനിച്ചാല്‍ മതിയെന്നും മോഹന്‍ലാല്‍ അവതാരകനോട് പറഞ്ഞു.

Advertisement