2023 ലെ എന്റെ പുതിയ തീരുമാനം ഇതാണ്; തുറന്ന് പറച്ചിലുമായി മേഘ്‌ന രാജ്‌

78

ചന്ദനമഴ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മേഘ്‌ന . മലയാളി കുടുംബത്തിലെ ഒരു കുട്ടിയാവാൻ മേഘ്‌നക്ക് അധിക സമയം വേണ്ടി വന്നില്ല. ചന്ദനമഴക്ക് ശേഷം തമിഴ് സീരിയലിൽ അഭിനയിച്ചിരുന്ന താരം, സീ കേരളത്തിലെ മിസിസ് ഹിറ്റലർ എന്ന പരമ്പരയിലൂടെയാണ് തിരിച്ച് വന്നത്.

അതേസമയം വിവാഹത്തോടെ സീരിയലുകളിൽ നിന്ന് ഇടവേളയെടുത്ത താരത്തിന് തന്റെ വിവാഹബന്ധം തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞില്ല. പക്ഷെ തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെക്കാറുണ്ട്.

Advertisements
Pic courtesy: Public Domain

Also Read
ആവേശം മൂത്ത് സ്‌ക്രീനിന് തീയ്യിട്ടു, അതിരുവിട്ട് ആരാധകർ; തലവേദനയുമായി ബാലയ്യ

ഇപ്പോഴിതാ തന്റെ ന്യൂയർ റെസല്യൂഷനെക്കുറിച്ചുള്ള ഒരു വ്‌ളോഗ് ചെയ്തിരിക്കുകയാണ് നടി. പുതുവർഷത്തിൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്നു പറഞ്ഞാണ് പുതിയോ വീഡിയോ വന്നിരിക്കുന്നത്. താരം പറയുന്നത് ഇങ്ങനെ;

ദേഷ്യത്തിൽ നമ്മൾ പറയുന്ന കാര്യങ്ങൾ ഒരു ആണി ഭിത്തിയിൽ തറക്കുന്നത് പോലെയാണ് മറ്റുള്ളവരിൽ പോയി കൊള്ളുക. അത് പറിച്ചെടുത്ത് കളഞ്ഞാലും അതിനെ അവശേഷിപ്പിക്കുന്ന ഒരു മാർക്ക് അവിടെ ഉണ്ടാകും. അപ്പുറത്ത് ഉള്ള ആളെ വേദനിപ്പിക്കുന്ന തരമാവരുത് നമ്മുടെ വാക്കുകൾ. ഞാൻ 2023 ൽ ചെയ്യാൻ പോകുന്നതും അതാണ്.

Also Read
അഭിനേത്രി ആയിരിക്കുക എളുപ്പമുള്ള ജോലിയല്ല; എനിക്ക് എക്‌സൈറ്റ്‌മെന്റ് ലഭിക്കുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു, പദ്മപ്രിയയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ

ദേഷ്യം വന്നാൽ ഞാൻ മിണ്ടാതെ ഇരിക്കും. കാര്യങ്ങൾ പറയേണ്ട സമയത്ത് പറയും. ഇല്ലെങ്കിൽ ഉണ്ടാകുന്നത് വിപരീത ഫലമാണ്. കാര്യങ്ങൾ പറയുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ആലോചിച്ച് ഉപയോഗിക്കാനാണ് ഞാൻ ശ്രമിക്കുക. എനിക്ക് തോന്നുന്നത് വാക്കുകൾ മനസ്സിലാക്കി വേണം എന്ന് പറയാനാണ്.

ജീവിതത്തിൽ എന്ത് ചെയ്യരുത് എന്ന് ചിന്തിക്കണം. അങ്ങനെ ചിന്തിക്കുമ്പോഴാണ് പോസിറ്റിവിറ്റി ലൈഫിലേക്ക് വരുന്നത്. അതേപാലെ ആർഗ്യൂ ചെയ്യാതെ ഇരിക്കാനും ഞാൻ പരമാവധി ശ്രമിക്കും. തിരിച്ച് ആർഗ്യൂ ചെയ്യുമ്പോഴാണെന്ന് തോന്നുന്നു പ്രശ്‌നങ്ങൾ വഷളാകുന്നതെന്നും താരം കൂട്ടിച്ചേർത്തു

Advertisement