Home Entertainment Celebrities

രണ്ട് കോടിയിലേറെ വില, ലാലേട്ടന്റെ കൈയ്യിലെ വാച്ച് കണ്ട് ഞെട്ടി ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

193

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഇപ്പോഴത്തെ തലമുറക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള പേരായിരിക്കും സാക്ഷാല്‍ മോഹന്‍ലാല്‍. മലയാള സിനിമയിലെ താരരാജാവ് തന്നെയാണ് എക്കാലവും ലാലേട്ടന്‍.

Advertisements

ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. നേര് എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. ജീത്തുജോസഫ് ചിത്രം ലാലേട്ടന്റെ ശക്തമായ തിരിച്ചുവരവിന് കാരണമാകുമെന്നാണ് ആരാധകരൊന്നടങ്കം പ്രതീക്ഷിക്കുന്നത്.

Also Read:30 ന്റെ നിറവില്‍ കാളിദാസ് ; 13 ആയിട്ടേയുള്ളൂ എന്ന് താരം, പിറന്നാള്‍ ആഘോഷിച്ച് നടന്‍

നേരിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടികളുടെ തിരക്കിലാണ് ലാലേട്ടനിപ്പോള്‍. ഒത്തിരി അഭിമുഖങ്ങളാണ് താരം നല്‍കിയത്. അതിലെല്ലാം ആരാധകരെല്ലാം ഒരുപോലെ ശ്രദ്ധിച്ച കാര്യമായിരുന്നു ലാലേട്ടന്റെ കൈയ്യിലെ വാച്ച്.

ലാലേട്ടന്‍ കൈയ്യിലണിഞ്ഞിരിക്കുന്നത് ഒരു ആഡംബരവാച്ചാണ്. രണ്ട് കോടിയിലേറെ വിലമതിക്കുന്ന വാച്ച് റിച്ചാര്‍ഡ് മില്ലെ rm 30 എന്ന ബ്രാന്‍ഡിന്റേതാണ്. ഈ വാച്ച് കൂടാതെ നിരവദി ആഡംബരവാച്ചുകളും ലാലേട്ടന്റെ കൈയ്യിലുണ്ട്.

Also Read; ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നത് കണ്ടാല്‍ അത് അവള്‍ക്കും വേണം, പൈസയൊക്കെ വരുന്നതിന്റെ പൊങ്ങച്ചം അവള്‍ക്കുണ്ട്, ഭാര്യയെ കുറിച്ച് അഖില്‍ മാരാര്‍ പറയുന്നു

പല പരിപാടികളിലും താരം വാച്ചുകള്‍ മാറി മാറി ഉപയോഗിക്കാറുണ്ട്. ലക്ഷങ്ങള്‍ വിലവരുന്ന പറ്റ്‌കെ ഫിലിപ്പ് അക്വാനോട്ട്, ബിഗ്രൂട്ട് ട്രെഡിഷന്‍ വാച്ച് തുടങ്ങിയവയെല്ലാം ലാലേട്ടന്റെ വാച്ച് കളക്ഷനിലെ ചിലതൊക്കെയാണ്.

Advertisement