Home Entertainment Celebrities

തിരിച്ചു വരേണ്ടവര്‍ക്ക് എപ്പോ വേണമെങ്കിലും വരാം, ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ട് ; നിരഞ്ജന്‍

130

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിലും സജീവം ആണ് ഈ താരം. തന്റെ വിശേഷം പങ്കുവെച്ച് നിരഞ്ജൻ എത്താറുണ്ട്. ഇപ്പോഴിതാ സൗഹൃദങ്ങളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Advertisements

ഒരുപാടു നല്ല സൗഹൃദങ്ങൾ ഉണ്ടായിരുന്നു എനിക്ക്. തിരക്കുകൾക്കിടയിൽ പെട്ടു ഞെങ്ങി ഞെരുങ്ങി പോയതും,പലതു കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടുമൊക്കെ നല്ല നല്ല സൗഹൃദങ്ങൾ പോയിപോയിട്ടുണ്ട്.പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും പോയതൊക്കെയും നഷ്ടങ്ങൾ തന്നെ ആണ്.

എല്ലാ സൗഹൃദങ്ങളും ചേർത്തു നിർത്തപ്പെടേണ്ടതാണ്.. ഓരോ സൗഹൃദങ്ങളും ഏറ്റവും മൂല്യമേറിയവ തന്നെ ആണ്..ഓർമകളിൽ നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങളങ്ങക്ക് ഇന്നും പത്തരമാറ്റ് തിളക്കം തന്നെ ആണ്..തിരിച്ചു വരേണ്ടവർക്ക് എപ്പോ വേണമെങ്കിലും തിരിച്ചു വരാം. ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട്” എന്നാണ് നിരഞ്ജൻ പറയുന്നത്.

പിന്നാലെ നിരവധി കമന്റാണ് ഇതിന് താഴെ വന്നത്. അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു പോസ്റ്റ് പങ്കുവെച്ചും താരം എത്തിയിരുന്നു. അതിൽ മനുഷ്യന്റെ മനസിനെ കുറിച്ചാണ് നിരഞ്ജൻ പറഞ്ഞത്.

 

 

 

Advertisement