പാന്‍ ഇന്ത്യന്‍ നായകന്‍ എന്ന് വിശേഷിപ്പിക്കാവുന്ന മലയാളത്തിലെ ഒരേയൊരു നടന്‍, അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഒത്തിരി സന്തോഷം, തുറന്നപറഞ്ഞ് നാനി

1283

തെന്നിന്ത്യയിലാകെ ലക്ഷക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കിങ് ഓഫ് കൊത്തയാണ് താരത്തിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം.

Advertisements

സിനിമാ പ്രേമികള്‍ക്ക് ഈ ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായ കിങ് ഓഫ് കൊത്തയുടെ ടീസര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ മലയാളത്തിലെ ടീസര്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്.

Also Read: ദിലീപിനെ പിന്തുണച്ച് സംസാരിച്ചതിന് പണി കിട്ടി, എന്റെ ജീവിതം തന്നെ നശിച്ചുപോയി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ മഹേഷ്

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പ്രീ റിലീസ് ഇവന്റില്‍ സംസാരിക്കുന്നതിനെ നടന്‍ നാനി ദുല്‍ഖറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

തനിക്ക് പാന്‍ ഇന്ത്യ എന്ന പദം ഇഷ്ടമല്ല, എന്നാല്‍ പാന്‍ ഇന്ത്യന്‍ നടന്‍ എന്ന് വിളിക്കാവുന്ന ഒരോയൊരു നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മാത്രമാണെന്നും അദ്ദേഹത്തിന് വേണ്ടി പല ഭാഷകളിലെ സംവിധായകര്‍ കഥയെഴുതുകയാണെന്നും ദുല്‍ഖറിന്റെ വളര്‍ച്ചയില്‍ തനിക്ക് ഒത്തിരി സന്തോഷമുണ്ടെന്നും നാനി പറയുന്നു.

Also Read: നാണക്കേട് ഭയന്ന് അന്ന് കോളേജിൽ ഒമർ ശരീഫായി വിലസി; സീനിയർ വിളിച്ച മമ്മൂട്ടി എന്ന പേര് കേറി അങ്ങ് ഹിറ്റായി; സാക്ഷാൽ മമ്മൂട്ടി ഉണ്ടായതിങ്ങനെ

കിങ് ഓഫ് കൊത്ത ഒരു മികച്ച ചിത്രം തന്നെയായിരിക്കും. ഈ ചിത്രത്തിലൂടെ നാനി അടുത്ത ലെവലിലെത്തുമെന്നും ദുല്‍ഖറിന് വേണ്ടി താന്‍ ഓകെ ബംഗാരം എന്ന ചിത്രത്തില്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്നും നാനി പറയുന്നു.

Advertisement