നാണക്കേട് ഭയന്ന് അന്ന് കോളേജിൽ ഒമർ ശരീഫായി വിലസി; സീനിയർ വിളിച്ച മമ്മൂട്ടി എന്ന പേര് കേറി അങ്ങ് ഹിറ്റായി; സാക്ഷാൽ മമ്മൂട്ടി ഉണ്ടായതിങ്ങനെ

235

ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് സാക്ഷാൽ മമ്മൂട്ടി. മുഹമ്മദ് കുട്ടി എന്നാണ് മുഴുവൻ പേരെങ്കിലും അദ്ദേഹം പ്രേക്ഷകർക്കിന്ന പ്രിയപ്പെട്ട മമ്മൂട്ടിയാണ്. ആരാണ് അദ്ദേഹത്തിന് ഈ പേര് നല്കിയിരിക്കുക എന്ന് പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടുണ്ടാവും. ആ കഥ അന്വേഷിച്ച പോയാൽ ചെന്നെത്തുന്നത് ശശീധരൻ എന്ന അദ്ദേഹത്തിന്റെ കോളേജ് കാലത്തെ സീനിയറിലായിരിക്കും.

മമ്മൂട്ടിക്ക് ആരാധകർ പോലും അറിയാത്ത നിരവധി പേരുകളുണ്ടായിരുന്നു. മുഹമ്മദ് കുട്ടി, ഒമർ ശരീഫ്, സജിൻ എന്നിങ്ങനെ പല പേരുകളായിരുന്നു അവയെല്ലാം. പക്ഷേ സിനിമാ നടൻ ആകുന്നതിനും മുൻപേ കോളേജിൽ സീനിയർ വിദ്യാർഥി വിളിച്ച മമ്മൂട്ടിയെന്ന പേരാണ് ഹിറ്റായത്. ആ കഥ ഇങ്ങനെ; കുണ്ടന്നൂർ കുറ്റിച്ചാലിൽ വീട്ടിൽ പരേതനായ കെ.എ. ശശിധരൻ എന്ന സുഹൃത്ത് കലാലയ കാലത്ത് ഒരു തമാശയെന്നോണം നൽകിയ പേര് പിന്നീട് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തുകയായിരുന്നു.

Advertisements

Also Read
ആ സമയത്ത് ഞാൻ ഗർഭിണി ആയിരുന്നു; സിനിമ റിലീസ് ചെയ്യുന്ന സമയത്ത് എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി; വീണ്ടും അങ്ങനെ തന്നെ സംഭവിച്ചു; പിന്നീടാണ് അവർ രണ്ട് പേരും വന്നത്; കാജോൾ

മുഹമ്മദ് കുട്ടി’യെന്ന തന്റെ പഴഞ്ചൻ പേര് പുറത്തറിയിക്കാതെ കോളേജിൽ ഒമർ ശരീഫായി നടക്കുകയായിരുന്നു മമ്മൂട്ടി. അപ്പോഴാണ് അദ്ദേഹത്തിന്റെ തിരിച്ചറിയൽ കാർഡ് കൈയിൽ നിന്ന് താഴെ വീഴുന്നതും അത് സീനിയർ വിദ്യാർഥിയായ ശശിധരന്റെ കൈയിൽ കിട്ടുന്നതും.കാർഡിൽ യഥാർഥ പേരു കണ്ട ശശിധരൻ ഡാ നിന്റെ പേര് മമ്മൂട്ടിയെന്നാണല്ലേ എന്നു ഉറക്കെ വിളിച്ചു ചോദിച്ചു. ആ വിളിപ്പേരാണ് പിന്നീട് മമ്മൂട്ടിയെന്ന ഇതിഹാസമായി മാറിയത്. സിനിമയിലെത്തിയപ്പോൾ സജിൻ എന്ന പേരും മമ്മൂട്ടി ഉപയോഗിച്ചിരുന്നു.

കോളേജ് ജീവിതത്തിലെ ഈ സംഭവം ശശിധരൻ ഭാര്യ കനകത്തോടും മക്കളോടും പറഞ്ഞിട്ടുണ്ടെങ്കിലും ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് 1993-ൽ ദൂരദർശൻ നിർമിച്ച ‘നക്ഷത്രങ്ങളുടെ രാജകുമാരൻ’ എന്ന ഡോക്യുമെന്ററിയിൽ മമ്മൂട്ടി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് വിശ്വാസമായത്. മിൽമ ജീവനക്കാരനായിരുന്ന ശശിധരൻ 2006-ൽ മരിച്ചു.

Also Read
അന്ന് അമൃതറാവുവിന്റെ കരണത്തടിച്ച് ഇഷ; പിന്തുണച്ച് അന്ന് ഹേമമാലിനിയും; വീണ്ടും വൈറലായി അന്നത്തെ ആ സംഭവം

മമ്മൂട്ടിയെ നേരിൽ കാണണമെന്ന ആഗ്രഹം ബാക്കിവച്ചുകൊണ്ടായിരുന്നു ശശിധരന്റെ മരണം. പഴയ സംഭവങ്ങളെല്ലാം മമ്മൂട്ടിക്ക് ഓർമയുണ്ടാകുമോ എന്ന ആശങ്കയായിരുന്നു മമ്മൂട്ടിയെ ചെന്നു കാണുന്നതിൽനിന്ന് ശശിധരനെ പിന്തിരിപ്പിച്ചത്.

Advertisement