യേശുദാസിന്റെ കഴിവിന് യാതൊരു കോട്ടവും തട്ടിയില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കാൻ ആ സംഗീതജ്ഞൻ തയ്യാറായി; പിന്നീട് പിറന്നത് ചരിത്രം

270

മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് രവീന്ദ്രൻ മാഷ്. എത്ര ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹത്തിൽ നിന്ന് പിറവിക്കൊണ്ടത്. ഓരോ ഗാനത്തിന് പിന്നിലും മാഷിന് പറയാൻ കാണും ഒരുപാട് കഥകൾ. അതിലൊന്നായിരുന്നു സാക്ഷാൽ യേശുദാസ് പാടിയ ആറാംതമ്പുരാൻ എന്ന സിനിമയിലെ ഹരിമുരളീരവം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും, മാഷിന്റെ സംഗീതവും, ദാസേട്ടന്റെ ആലാപന മാധുര്യവും ചേർന്നതോടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നായി അത് മാറി.

അന്ന് ആ പാട്ടിനെ കുറിച്ച് മാഷ് പറഞ്ഞ കഥ ഇങ്ങനെ; യേശുദാസ് തന്റെ ആത്മസുഹൃത്തായിരുന്നു. ഏവരെയും അത്ഭുതപ്പെടുത്തിയ ഗായകൻ. യേശുദാസിന്റെ യുഗം അവസാനിച്ചുവെന്നും മറ്റും പറഞ്ഞ് തന്റെ ആത്മസുഹൃത്തിനെ ചിലർ പരിഹസിക്കുന്നത് കണ്ടപ്പോൾ മാഷിന്റെ മനസ്സ് വല്ലാതെ അങ്ങ് വേദനിച്ചു. തന്നെ അവസരങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തിയ ദാസേട്ടനോട് മാഷിനുണ്ടായിരുന്നത് തീർത്താൽ തീരാത്ത കടപ്പാടായിരുന്നു.

Advertisements

Also Read
നാണക്കേട് ഭയന്ന് അന്ന് കോളേജിൽ ഒമർ ശരീഫായി വിലസി; സീനിയർ വിളിച്ച മമ്മൂട്ടി എന്ന പേര് കേറി അങ്ങ് ഹിറ്റായി; സാക്ഷാൽ മമ്മൂട്ടി ഉണ്ടായതിങ്ങനെ

വാക്കുകൾക്കൊണ്ട് അപവാദങ്ങൾക്കെതിരെ പ്രതികരിക്കാതെ അദ്ദേഹം ദാസേട്ടന്റെ കഴിവ് പോയിട്ടില്ലെന്ന് മറ്റുള്ളവര്ക്ക് കാണിച്ച് കൊടുക്കാനുള്ള ബാധ്യത സ്വയം അങ്ങ് ഏറ്റെടുത്തു. ആ സമത്താണ് ഷാജി കൈലാസ് -രഞ്ജിത്ത് ടീമിന്റെ ആറാം തമ്പുരാൻ വരുന്നത്. അവർക്ക് ഒരുപാട്ട് വേണമായിരുന്നു. തന്റെ കഥാപാത്രത്തിന്റെ പൂർവ്വ കാലഘട്ടവും, സംഗീതത്തിൽ അയാൾക്കുള്ള അപാര കഴിവും കണക്കിലെടുത്ത് വേണം പാട്ട് തയ്യാറാക്കാൻ.

പാട്ടിന് വരികളെഴുതാൻ തീരുമാനിച്ചത് ഗിരീഷ് പുത്തഞ്ചേരിയെയാണ്. തനിക്ക് കിട്ടിയ അവസരം തന്റെ സുഹൃത്തിന്റെ കഴിവ് തെളിയിക്കാനുള്ള മാധ്യമമായി മാഷ് ഉപയോഗപ്പെടുത്തി. സിന്ധുഭൈരവിയിൽ മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു ഈണം ഒരുക്കി മാഷ് പുത്തഞ്ചേരിയെ കണ്ടു. ഈണം കേട്ടതും കവി ഭാവന വിടർന്നു. വരികളെഴുതി ഞെട്ടിച്ചു ഗിരീഷ്. പിന്നീട് യേശുദാസിന്റെ സ്വരമാധിര്യവും കൂടി ചേർന്നതോടെ പകരം വെക്കാനില്ല ഒരു സെമി ക്ലാസിക്കലായി ആ പാട്ട് രൂപം കൊണ്ടു. 12 മിനിട്ടുണ്ടായിരുന്ന പാട്ട് ആറ് മിനിറ്റാക്കി ചുരുക്കി.

Also Read
ആ സമയത്ത് ഞാൻ ഗർഭിണി ആയിരുന്നു; സിനിമ റിലീസ് ചെയ്യുന്ന സമയത്ത് എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി; വീണ്ടും അങ്ങനെ തന്നെ സംഭവിച്ചു; പിന്നീടാണ് അവർ രണ്ട് പേരും വന്നത്; കാജോൾ

കോഴിക്കോടു വച്ചായിരുന്നു റെക്കോർഡിങ്. താനുദ്ദേശിച്ച പൂർണാർഥത്തിൽ പാട്ട് വെളിച്ചം കാണണമെങ്കിൽ കമ്പോസിങ് സ്ഥലത്ത് ദാസേട്ടനും അതുമായി ബന്ധപ്പെട്ടവരുമല്ലാതെ മറ്റാരും വേണ്ടെന്ന് മാഷാണ് തീരുമാനിച്ചത്. തികഞ്ഞ കോൺസൻട്രേഷനില്ലെങ്കിൽ പണി പാളിയേക്കാമെന്ന് മാഷ് ഭയന്നു. ഇതിനിടെ കമ്പോസിങ് കാണാനായി സുഹൃത്തുക്കളെക്കൂട്ടിയെത്തിയ നിർമാതാവിന്റെ ഭാര്യയെപ്പോലും അന്ന് മാഷിനു തടയേണ്ടതായി വന്നിരുന്നു! ഇതിന്റെ പേരിൽ നിർമ്മാതാവിനോട് പിണങ്ങി നടക്കേണ്ടി വന്നത് മറ്റൊരു ചരിത്രം.

Advertisement