ആ സമയത്ത് ഞാൻ ഗർഭിണി ആയിരുന്നു; സിനിമ റിലീസ് ചെയ്യുന്ന സമയത്ത് എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി; വീണ്ടും അങ്ങനെ തന്നെ സംഭവിച്ചു; പിന്നീടാണ് അവർ രണ്ട് പേരും വന്നത്; കാജോൾ

240

ബോളിവുഡിലെ മുൻനിര താരങ്ങളിൽ പ്രമുഖരാണ് കാജോളും. അജയ് ദേവ്ഗണും. ഒരു സിനിമാ കഥപോലെ സംഭവബഹുലമായിരുന്നു ഇരുവരുടെയും പ്രണയവും ജീവിതവും. ഒരിക്കൽ ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള ഒരു അഭിമുഖത്തിൽ മറ്റാർക്കും അറിയാത്ത തങ്ങളുടെ ലൈഫിലെ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു.

അതിൽ ആദ്യം അവർ വിവരിച്ചത് തങ്ങളുടെ പ്രണയത്തെ കുറിച്ചാണ്. അന്ന് കാജോൾ പറഞ്ഞതിങ്ങനെ; ഹൽചുൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാൻ ഷോട്ടിന് തയ്യാറായ ശേഷം എന്റെ ഹീറോ ആരാണെന്ന് ഞാൻ ചോദിച്ചു. ആരോ അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചു തന്നു. അദ്ദേഹം ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു. പരിചയപ്പെടുന്നതിന് പത്ത് മിനുറ്റ് മുമ്ബ് ഞാൻ അദ്ദേഹത്തെ കുറ്റം പറഞ്ഞിരുന്നു. ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അങ്ങനെ സുഹൃത്തുക്കളായി. ആ സമയത്ത് ഞാൻ ഒരാളുമായി പ്രണയത്തിലായിരുന്നു. അദ്ദേഹവും’,

Advertisements

Also Read
അന്ന് അമൃതറാവുവിന്റെ കരണത്തടിച്ച് ഇഷ; പിന്തുണച്ച് അന്ന് ഹേമമാലിനിയും; വീണ്ടും വൈറലായി അന്നത്തെ ആ സംഭവം

ഞാൻ എന്റെ അന്നത്തെ കാമുകനെക്കുറിച്ച് അദ്ദേഹത്തോട് പരാതി പറയുകയൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് ഞങ്ങൾ രണ്ടു പേരും ആ ബന്ധങ്ങളിൽനിന്നും ബ്രേക്കപ്പ് ആയി. ഞങ്ങൾ പരസ്പരം പ്രൊപ്പോസ് ചെയ്യുകയൊന്നുമുണ്ടായില്ല. ഞങ്ങൾ ഒരുമിക്കാനുള്ളവരാണെന്ന് മനസിലാക്കുകയായിരുന്നു. കൈ പിടിക്കലിൽ നിന്നും ഒരുപാട് കാര്യങ്ങളിലേക്ക് ഞങ്ങൾ പോലും അറിയാതെ ഞങ്ങളെത്തി. ഡിന്നറിനു പോകും ഡ്രൈവിന് പോകുന്നതും ഞങ്ങൾക്കിടയിൽ പതിവായിരുന്നു’,

‘മാതാപിതാക്കളുടെ സമ്മതപ്രകാരം വീട്ടിൽ വച്ചാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. എനിക്ക് ഒരു നീണ്ട ഹണിമൂൺ വേണമായിരുന്നു. അതുകൊണ്ട് ഞങ്ങൾ സിഡ്നി, ഹവായ്, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലേക്കെല്ലാം യാത്ര ചെയ്തു. അഞ്ച് ആഴ്ച കഴിഞ്ഞതും അദ്ദേഹത്തിന് സുഖമില്ലാതായി. ഈജിപ്ത് പ്ലാനിൽ ഉണ്ടായിരുന്നെങ്കിലും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിച്ചു’, കജോൾ പറഞ്ഞു. തുടർന്നാണ് രണ്ടുതവണ ഗർഭം അലസിയതിനെ കുറിച്ച് നടി പറഞ്ഞത്.

Also Read
എനിക്കറിയാവുന്ന ഒരേയൊരു പാൻ ഇന്ത്യൻ താരം അത് ദുൽഖറാണ്; അദ്ദേഹത്തിന്റെ തെലുങ്ക് കരിയറിൽ എനിക്കും വലിയൊരു പങ്കുണ്ട്; വൈറലായി നാനിയുടെ വാക്കുകൾ

പതിയെ ഞങ്ങൾ കുട്ടികളെ കുറിച്ച് ചിന്തിച്ചു തുടങ്ങി. 2001-ൽ കഭി ഖുഷി കഭി ഗമ്മിന്റെ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു, പക്ഷെ ഗർഭം അലസിപ്പോയി. സിനിമ ഇറങ്ങിയപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. സിനിമ നന്നായി വന്നു, പക്ഷെ ഞാൻ സന്തുഷ്ടയായിരുന്നില്ല. അതിനുശേഷം ഒരിക്കൽ കൂടി എന്റെ ഗർഭം അലസിപ്പോയി. പിന്നീട് കഠിനമായിരുന്നു. പതിയെ എല്ലാം ശരിയായി. ഞങ്ങൾക്ക് നൈസയും യുഗും പിറന്നു. ഞങ്ങളുടെ കുടുംബം പൂർത്തിയായി’ എന്നാണ് അന്ന് കാജോൾ പറഞ്ഞത്.

Advertisement