അന്ന് അമൃതറാവുവിന്റെ കരണത്തടിച്ച് ഇഷ; പിന്തുണച്ച് അന്ന് ഹേമമാലിനിയും; വീണ്ടും വൈറലായി അന്നത്തെ ആ സംഭവം

106

കോയി ദിൽ സെ പൂച്ഛെ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ നടിയായിരുന്നു ഇഷ ഡിയോൾ. സാക്ഷാൽ ധർമ്മേന്ദ്രയുടേയും, ഇന്ത്യയുടെ സ്വപ്‌ന സുന്ദറി ഹേമമാലിനിയുടേയും മകളായ ഇഷയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കണ്ടത്. മുൻനിര നായികയായി മാറുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക നിരാശയായിരുന്നു ഫലം.

ധൂം എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡിൽ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി. ധൂമിലെ ധൂം മചാലെ എന്ന ഗാനത്തിൽ ഇഷ തകർത്താടി. എന്നാൽ അതിന് ശേഷവും ഇഷയെ തേടി വലിയ ഹിറ്റുകൾ അധികം വന്നില്ല. ഇതിനിടെ നടി വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. 2012 ലാണ് ഇഷ ഡിയോൾ വിവാഹിതയായത്.

Advertisements

Also Read
എനിക്കറിയാവുന്ന ഒരേയൊരു പാൻ ഇന്ത്യൻ താരം അത് ദുൽഖറാണ്; അദ്ദേഹത്തിന്റെ തെലുങ്ക് കരിയറിൽ എനിക്കും വലിയൊരു പങ്കുണ്ട്; വൈറലായി നാനിയുടെ വാക്കുകൾ

ഇപ്പോഴിതാ ഇഷയെ കുറിച്ചുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സഹനടിയെ മുഖത്തടിച്ച് ഇഷയെ ചുറ്റിപ്പറ്റിയുള്ള കഥയാണത്. 2006 ലാണ് ഈ സംഭവം നടന്നത്. പ്യാരെ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ഇഷ. ഒപ്പം അഭിനയിച്ച നടി അമൃത റാവുവിന്റെ മുഖത്ത് ഇഷ ഡിയോൾ അടിച്ചു. അന്ന് സെറ്റിലുണ്ടായിരുന്നവർക്ക് ഈ സംഭവം ഞെട്ടലായി.

അതിനെ കുറിച്ച് അന്ന് ഇഷ പറഞ്ഞതിങ്ങനെ; സംവിധായകൻ ഇന്ദ്ര കുമാറിന്റെയും ക്യാമറമാന്റെയും മുന്നിൽ വെച്ച് അമൃത തന്നെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചു. സ്വന്തം ആത്മാഭിമാനത്തിന് വേണ്ടി അപ്പോൾ തന്നെ അമൃതയുടെ മുഖത്ത് അടിക്കുകയായിരുന്നു താൻ. നടിയെ അടിച്ചതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും ഇഷ വ്യക്തമാക്കി.

Also Read
പുഞ്ചിരി തൂകി കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കിട്ട് സംയുക്ത; മകൻ അമ്മയേക്കാളും വലുതായല്ലോ എന്ന് കമന്റ്!

അന്ന് ഈ സംഭവം വലിയ തോതിൽ ചർച്ചയായി. ഇഷയുടെ മകൾ ഹേമ മാലിനി മകളെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. മോശമായി സംസാരിച്ചത് പറഞ്ഞിട്ടും മനസ്സിലാകുന്നില്ലെങ്കിൽ അതിനെ മറ്റൊരു രീതിയിൽ എതിർക്കേണ്ടി വരുമെന്നാണ് ഹേമ മാലിനി ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. നടിമാർ തമ്മിൽ അസ്വാരസ്യങ്ങൾ പതിവായ കാലഘട്ടത്തിലാണ് ഈ സംഭവവും നടന്നത്.

Advertisement