Home Entertainment Celebrities

പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു, ആദ്യം പേടിയായിരുന്നു, നേരിട്ട വിമര്‍ശനങ്ങളില്‍ മനസ്സുതുറന്ന് റബേക്കയും നിതിനും

161

സിനിമയെ പോലെ തന്നെ സീരിയലിനും നിരവധി ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെ സിനിമ നടന്മാരെ പോലെ സീരിയല്‍ താരങ്ങള്‍ക്കും ആരാധകരുണ്ട്. ഇവര്‍ക്ക് സമൂഹമാധ്്യമത്തില്‍ ഫാന്‍സ് പേജുകളും മറ്റും സജീവമാണ്. പലരുടെയും വീഡിയോകളും ചിത്രങ്ങളും വൈറലാവാറുണ്ട്.

മലയാള സീരിയലിലെ ജോഡികള്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സീരിയലിലെ ജോഡികളാണ് അര്‍ജുനും പൂജയും. സൂര്യ ടിവിയിലെ കളിവീട് എന്ന പ്രേക്ഷക പ്രിയ സീരിയലിലെ കഥാപാത്രങ്ങളാണ് ഇരുവരും.

Advertisements

നടന്‍ നിധിനാണ് അര്‍ജുനായി എത്തുന്നത്. നിരവധി ആരാധകരുള്ള നടി റബേക്കയാണ് പൂജ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നീലകുയില്‍ എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് നിധിന്‍.

Also Read: എന്ത് ചോദ്യമാണ്, പ്രണയവും തേപ്പും കിട്ടിയില്ലെങ്കിൽ അവർക്ക് എന്തോ കുഴപ്പമുണ്ട് എന്നല്ലേ; ഞാനും നല്ലതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്! ദിവ്യ പിള്ള പറയുന്നത്

കളിവീടിലെ ഈ ജോഡികള്‍ക്ക് മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. കളിവീടിലെ കഥാപാത്രത്തെക്കുറിച്ച് അടുത്തിടെ റേബക്ക മനസ്സുതുറന്നിരുന്നു. താന്‍ അഭിനയിച്ച ഹിറ്റ് പരമ്പര കസ്തൂരിമാനിലെ ജീവയെയും കാവ്യയെയും പോലെ അര്‍ജുനെയും പൂജയെയും പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്ന് ആദ്യം പേടിയുണ്ടായിരുന്നെന്ന് നടി പറഞ്ഞിരുന്നു.

ഈ ജോഡികള്‍ക്ക് ആദ്യമൊക്കെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ആളുകള്‍ തങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും നടി പറഞ്ഞു. തങ്ങളുടെ കെമിസ്ട്രിയെ പലരും പുകഴ്ത്തുന്നുണ്ട് എന്നും തങ്ങളുടെ വീഡിയോകള്‍ ചെയ്യുന്ന തിരക്കിലാണ് ആരാധകരെന്നും നടി പറഞ്ഞു.

Also Read: എന്ത് ചോദ്യമാണ്, പ്രണയവും തേപ്പും കിട്ടിയില്ലെങ്കിൽ അവർക്ക് എന്തോ കുഴപ്പമുണ്ട് എന്നല്ലേ; ഞാനും നല്ലതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്! ദിവ്യ പിള്ള പറയുന്നത്

ഈ ജോഡികളെ മലയാളികള്‍ സ്വീകരിക്കുമോയെന്ന് നിതിനും പേടിയുണ്ടായിരുന്നുവെന്നും നിതിനെ മുന്‍പ് കണ്ട പരിചയം മാത്രമേയുണ്ടായിരുന്നുളളുവെന്നും റബേക്ക പറയുന്നുണ്ട്. എന്നാല്‍ ഇപ്പോഴങ്ങനെ അല്ലെന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും റെബേക്ക കൂട്ടിച്ചേര്‍ത്തു. ആദ്യം അര്‍ജുനും പൂജയും അടിയായിരുന്നുവെങ്കിലും ഇന്ന് പൂജയെ എല്ലാ ആപത്തില്‍ നിന്ന് രക്ഷിക്കുന്ന ഡിങ്കനാണ് നടനെന്നും സീരിയലിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടി പറഞ്ഞു.

Advertisement