കടുത്ത ഛര്‍ദിയും ശാരീരികാസ്വാസ്ഥ്യവും!, നടി നയന്‍താര ആശുപത്രിയില്‍, കാരണം വിഘ്‌നേഷ്, വാര്‍ത്ത കേട്ട നടുക്കത്തില്‍ ആരാധകര്‍

114

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരമാണ് മലയാളിയായ നയന്‍ താര. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യന്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതും പേരുമാറ്റ് നയന്‍താര എന്നാക്കിയതും.

മനസ്സിനക്കരെയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒന്നു രണ്ട് മലയാള സിനിമകളില്‍ കൂടി അഭിനയിച്ച നയന്‍താരം പിന്നീട് തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു. അതോടെ തെന്നിന്ത്യ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വമ്പന്‍ താരമായി നയന്‍സ് മാറുകയും ചെയ്തു.

Advertisements

തുടര്‍ച്ചയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ എല്ലാം വന്‍ വിജയം നേടിയതിന് പിന്നാലെ നയന്‍ താര തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. അടുത്തിടെ ആയിരുന്നു നയന്‍താര വിവാഹിത ആയത്. കാമുകനും സംവിധായകനുമായി വിഘ്‌നേഷ് ശിവനെ ആയിരുന്നു നടന്‍ താര വിവാഹം കഴിച്ചത്.

ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ വളരെ അടുത്ത ബന്ധുക്കളും സിനിമ പ്രവര്‍ത്തകരും, സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു വിവാഹചടങ്ങുകള്‍ നടത്തിയത്. വിവാഹത്തിനും ഹണിമൂണിനും ശേഷം നയന്‍സ് ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷെഡ്യൂളില്‍ ഷാരൂഖ് ഖാന് ഒപ്പം ചേരാനായി തിരിച്ചെത്തുകയും ചെയ്തിരുന്നു.

Also Read; പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു, ആദ്യം പേടിയായിരുന്നു, നേരിട്ട വിമര്‍ശനങ്ങളില്‍ മനസ്സുതുറന്ന് റബേക്കയും നിതിനും

നയന്‍താര അഭിനയിച്ച നാനും റൗഡി താന്‍, കാതുവാക്കുല രണ്ട് കാതല്‍ എന്നീ സിനിമകളുടെ സംവിധായകനാണ് ഭര്‍ത്താവ് വിഘ്നേശ് ശിവന്‍. 2017 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്നേശും പ്രണയത്തിലാവുന്നത്.

നയന്‍സിന്റെ വിവാഹ വാര്‍ത്തകളും സന്തോഷനിമിഷങ്ങളുമെല്ലാം ഏറ്റെടുത്ത ആരാധകര്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്ത കേട്ട് ആശങ്കയിലാണ്. പ്രിയപ്പെട്ട നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയ പുതിയ വാര്‍ത്ത.

കടുത്ത ഛര്‍ദിയെ തുടര്‍ന്നായിരുന്നു നയന്‍താരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷമാണ് താരം ചര്‍ദ്ദിച്ചത്. ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ ആണ് ഭക്ഷണം ഉണ്ടാക്കിയത് എന്നും ഇത് കഴിച്ചതോടെ ഛര്‍ദിക്കുകയായിരുന്നുവെന്നുമാണ് പറയുന്നത്.

Also Read: അന്ന് ഹൃത്വിക് ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്ന് പറഞ്ഞു, ഇന്ന് സൂസന്നെ പുതിയ ബന്ധത്തില്‍

അതേസമയം സ്‌കിന്‍ ഇന്‍ഫെക്ഷന്‍ കാരണമാണ് താരം ആശുപത്രിയില്‍ ആയതെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്തായാലും മണിക്കൂറുകള്‍ കഴിഞ്ഞ് നയന്‍സ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിട്ടുണ്ടെന്ന് പുതിയ വാര്‍ത്ത പുറത്തുവന്നതോടെ
ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. നന്നായി വിശ്രമക്കൂവെന്നും ആരോഗ്യത്തോടെ തിരിച്ചെത്തുവെന്നും ആരാധകര്‍ നടിയോട് പറയുന്നു.

Advertisement