എല്ലാം കൊണ്ടും ഭാഗ്യവാന്‍, താരരാജാവ് മമ്മൂട്ടിയെക്കുറിച്ച് നടന്‍ രാമു പടിക്കല്‍ പറയുന്നത് കേട്ടോ

47

മലയാളികളുടെ താരരാജാവാണ് മമ്മൂട്ടി. ഒത്തിരി നല്ല സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്. അദ്ദേഹത്തിന്റെ അഭിനയമികവും സൗന്ദര്യവും കൊണ്ട് നിരവധി ആരാധകരെയാണ് അദ്ദേഹം വാരിക്കൂട്ടിയത്.

Advertisements

അമ്പതുകൊല്ലമായി സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെക്കുറിച്ച് നടന്‍ രാമു പടിക്കല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

Also Read: 25ാം വയസ്സില്‍ എടുത്ത് ചാടി വിവാഹം, ഇത്ര നേരത്തെ വേണ്ടായിരുന്നുവെന്ന് പിന്നീട് തോന്നി, തുറന്നുപറഞ്ഞ് നടന്‍ അരുണ്‍ രാഘവന്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് രാമു പടിക്കല്‍. വില്ലനായും സഹനടനായും അദ്ദേഹം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. എല്ലാം കൊണ്ടും ഭാഗ്യവാനായ വ്യക്തിയാണ് മമ്മൂട്ടി എന്നാണ് രാമു പടിക്കല്‍ പറയുന്നത്.

അഭിനയം തുടങ്ങിയ കാലം മുതലേ അദ്ദേഹം മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുകയാണെന്നും താരരാജാവ് മമ്മൂട്ടിയുമായി താരതമ്യം ചെയ്യാന്‍ ഇന്നേ വരെ മലയാള സിനിമയില്‍ മറ്റൊരു നടനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read; എന്റെ ഭാര്യയെ ഞാന്‍ ഇങ്ങനെ കെട്ടിപ്പിടിച്ച് നില്‍ക്കും, ആര്‍ക്കെങ്കിലും കുഴപ്പമുണ്ടോ, ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ആല്‍ബിനും അപ്‌സരയും

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറും ഇന്ന് സിനിമാലോകത്ത് നിറസാന്നിധ്യമാണ്. അതുകൊണ്ടാണ് എല്ലാം കൊണ്ടും ഭാഗ്യവാനായ വ്യക്തിയാണ് മമ്മൂട്ടിയെന്ന് പറയുന്നതെന്ന് രാമു പടിക്കല്‍ പറഞ്ഞു. ഈ പ്രായത്തിലും മമ്മൂട്ടി തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് കാണുമ്പോള്‍ തന്നെ വീട്ടിലുള്ളവര്‍ പുച്ഛത്തോടെയാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement