എല്ലാ ആഗ്രഹങ്ങളും നടത്തി തരുന്നു, നല്ല വഴിയില്‍ നടത്തുന്നു, ഏറ്റവും നല്ല പാരന്റ്‌സ് ആണ് നിങ്ങള്‍, മകളെഴുതിയ കത്ത് പങ്കുവെച്ച് സാജന്‍ സൂര്യ

312

വര്‍ഷങ്ങളായി മലയാളം സീരിയലുകളിലും സിനിമയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാജന്‍ സൂര്യ. ഇതിനോടകം തന്നെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരം കൂടിയാണ് സാജന്‍ സൂര്യ. നിരവധി സിനിമകളിലും സീരിയലിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുമുണ്ട്.

Advertisements

ഇതിനോടകം തന്നെ നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. ജീവിത നൗക എന്ന പരമ്പരയിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്. പരമ്പരയില്‍ ജയകൃഷ്ണന്‍ എന്നാണ് വേഷമാണ് താരം ചെയ്യുന്നത്. സോഷ്യല്‍ മീഡിയകളിലും സജീവമായ നടന്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടെന്ന് ആണ് ശ്രദ്ധ നേടാറുണ്ട്.

Also Read: കുട്ടിയുടുപ്പില്‍ അതിസുന്ദരിയായി അനിഖ സുരേന്ദ്രന്‍, ക്യൂട്ട് എന്ന് സോഷ്യല്‍മീഡിയ, ചിത്രങ്ങള്‍ വൈറല്‍

ഇപ്പോഴിതാ സാജന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മകള്‍ തനിക്കും ഭാര്യയ്ക്കും എഴുതിയ കത്താണ് സാജന്‍ സൂര്യ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത് എന്ന് കുറിച്ചുകൊണ്ടായിരുന്നു സാജന്റെ പോസ്റ്റ്.

ഒരു പ്രത്യേക ഫീല്‍ ആണ് കത്തുകള്‍ക്കെന്നും മകളുടെ നിഷ്‌കളങ്കത്വം നിറഞ്ഞ വാക്കുകള്‍ മനസ്സ് നിറക്കുന്നുവെന്നും സാജന്‍ പറയുന്നു. പിന്നീട് ഒരിക്കല്‍ കൂടി കത്ത് വായിച്ചപ്പോള്‍ സോപ്പിന്റെ മണവും എന്ന് കുറിച്ചുകൊണ്ട് ആ കത്തിന്റെ ചിത്രവും താരം പങ്കുവെച്ചു.

Also Read: മകളെ ഓര്‍ത്ത് ബാല വിഷമിക്കുന്നു, മകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അവനെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്, ടിനി ടോം പറയുന്നു

ഇംഗ്ലീഷിലാണ് മകള്‍ അച്ഛനും അമ്മയ്ക്കും കത്തെഴുതിയിരിക്കുന്നത്. നിങ്ങളെ പോലെ ഉള്ള രക്ഷിതാക്കളെ കിട്ടിയ താന്‍ ഭാഗ്യവതിയാണ്. നേരായ വഴിയിലൂടെ നടത്തുന്നവരാണ് നിങ്ങള്‍. പക്ഷേ തനിക്ക് ഇത്തവണ ഇംഗ്ലീഷില്‍ മാര്‍ക്ക് കുറവാണെന്നും ക്ഷമിക്കണമെന്നും അടുത്ത തവണ പഠിച്ച് നല്ല മാര്‍ക്ക് വാങ്ങുമെന്നും മകളെഴുതിയ കത്തില്‍ പറയുന്നു.

Advertisement