കുട്ടിയുടുപ്പില്‍ അതിസുന്ദരിയായി അനിഖ സുരേന്ദ്രന്‍, ക്യൂട്ട് എന്ന് സോഷ്യല്‍മീഡിയ, ചിത്രങ്ങള്‍ വൈറല്‍

393

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനിഖ സുരേന്ദ്രന്‍. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും അനിഖ സജീവമാണ്. ഇപ്പോള്‍ നായികയാകാനുള്ള തയ്യാറെടുപ്പില്‍ ആണ് താരം.

Advertisements

മലയാളം തമിഴ് അടക്കമുള്ള ഭാഷകളില്‍ 15ല്‍ അധികം സിനിമകളില്‍ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തില്‍ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി ശ്രദ്ദേയയായി.

Also Read: ശ്വേത എന്റെ മൂന്നാമത്തെ മകള്‍, ആദ്യത്തെ രണ്ട് തവണയും അബോര്‍ഷനായി, ജീവിതത്തില്‍ തളര്‍ന്നുപോയ നിമിഷങ്ങളെക്കുറിച്ച് സുജാത പറയുന്നു

തമിഴില്‍ അജിത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീര പ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്തു.

ഈ രണ്ട് ചിത്രങ്ങള്‍ ചെയ്തതോടുകൂടി തമിഴില്‍ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ അനിഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

Also Read: ആ രണ്ട് പേരുമായും എന്റെ കല്യാണം ഫിക്‌സ് ചെയ്തിരുന്നു, വെളിപ്പെടുത്തലുമായി അമൃത സുരേഷ്

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്‌ലോറല്‍ പ്രിന്റഡ് മിനി ഡ്രസ്സാണ് അനിഖ ധരിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തത്. പലരും അതിസുന്ദരിയായിരിക്കുന്നു എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement