നീ തുണിയില്ലാതെ അഭിനയിച്ചവളല്ലേ, എനിക്കറിയാം, എലിന പടിക്കലിനെ ട്രോളിക്കൊന്ന് സലിംകുമാര്‍

3071

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി ദേശീയ പുരസ്‌കാരം വരം നേടി ഞെട്ടിച്ച് താരമാണ് നടന്‍ സലീം കുമാര്‍. തന്റേതായ അഭിനയ ശൈലിയിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാള നടന്മാരില്‍ മുന്നില്‍ തന്നെയാണ് സലിം കുമാര്‍.

Advertisements

അതേ സമയ അഭിനയ മോഹവുമായി വേഷങ്ങള്‍ക്ക് വേണ്ടി പലരുടെയും അടുത്ത പോയതിനെക്കുറിച്ചും അഭിനയം അറിയില്ലെന്ന് പറഞ്ഞ് പുറത്താക്കിയതും എല്ലാം സലിം കുമാര്‍ മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സംവിധായകന്‍ തന്റെ ഡേറ്റിന് വേണ്ടി രണ്ട് ദിവസം കാത്തിരുന്നതിനെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.

Also Read: ‘ഇവനെ കൊണ്ട് ഒരു നിവർത്തിയുമില്ല’; രസകരമായ വീഡിയോയുമായി ഐശ്വര്യയും നലീഫും; സീരിയലിനും പുറത്തും ഉറ്റസുഹൃത്തുക്കളായി താരങ്ങൾ!

ഇന്ന് മലയാളസിനിമയില്‍ പകരം വെക്കാനില്ലാത്ത നടനാണ് സലിംകുമാര്‍. ഇപ്പോഴിതാ ഹോംടൂര്‍ എടുക്കാനായി സലിംകുമാറിന്റെ വീട്ടിലെത്തിയ നടിയും അവതാരകയുമായ എലിന പടിക്കലനെ താരം ട്രോളുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

തങ്ങളുടെ ഷോയെ കുറിച്ച് സലിംകുമാറിനോട് സംസാരിക്കവെയാണ് എലിനെയെ താരം ട്രോളിയെത്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് താന്‍ സഞ്ചരിക്കുന്നതെന്ന് എലിന പറഞ്ഞപ്പോള്‍ തനിക്ക് അറിയാമെന്നും നീ അതതൊക്കെ ചെയ്യുമെന്നും നീ തുണിയില്ലാതെ അഭിനയിച്ചവളല്ലെ എന്നുമായിരുന്നു സ്‌പോട്ട് കൗണ്ടറും ട്രോളുമായി സലിം കുമാര്‍ പറഞ്ഞത്.

Also Read: സണ്ണി ലിയോണിയുടെ ആദ്യ നായകനായി നിശാന്ത് സാഗർ; സിനിമയിലെ രംഗങ്ങൾ വീണ്ടും വൈറലാകുമ്പോൾ!

ഇത് എലിന മറുപടിയും നല്‍കുന്നുണ്ട്. താന്‍ ആറുമാസം പ്രായമുള്ള അഭിനയിച്ചതിനെ കുറിച്ചാണ് സലിം ചേട്ടന്‍ പറയുന്നതെന്നും ഒരു വെള്ളക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴാണ് അങ്ങനെ ചെയ്തതെന്നും ബക്കറ്റിലിരുന്നിട്ടുണ്ടെന്നും അന്ന് താന്‍ ബേബിയായിരുന്നുവെന്നും എലിന പറയുന്നു.

Advertisement