Home Entertainment Celebrities

നടി മേനകയുമായുള്ള ബന്ധം?, സൂപ്പര്‍ താരമായിരുന്നിട്ടും മലയാള സിനിമയില്‍ ഗ്യാപ്പ് വരാനുള്ള കാരണം? ,എല്ലാം തുറന്നുപറഞ്ഞ് ശങ്കര്‍

133

മലയാള സിനിമയില്‍ തന്റേതായ വലിയ സംഭാവന നല്‍കിയ നടനാണ് ശങ്കര്‍. അതുകൊണ്ടുതന്നെ എക്കാലത്തെയും സൂപ്പര് നായകന്മാരുടെ ലിസ്റ്റില്‍ ശങ്കറുണ്ട്. മലയാള സിനിമയില്‍ ഒരുകാലത്ത് നായകനായി അഭിനയിച്ച് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നടന്‍ കൂടിയിയാരുന്നു അദ്ദേഹം.

മലയാൡകളുടെ പ്രിയങ്കരിയായ നടി മേനകയുമായി മുപ്പതിലധികം സിനിമകളാണ് താരം ചെയ്തത്. അതിനിടെ ശങ്കറും മേനകയും തമ്മില്‍ ഇഷ്ടത്തിലാണെന്നു വരെ കഥകള്‍ വന്നിരുന്നു. എന്നാല്‍ ഇതിലൊന്നും സത്യമില്ലെന്ന് തുറന്നുപറയുകയാണ് നടന്‍ ഇപ്പോള്‍.

Advertisements

മേനകയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് നടന്‍ പറയുന്നത്. ഒത്തിരി കാലമായി മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന ശങ്കര്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. മേനകയെക്കുറിച്ചും പഴയകാല സിനിമയെക്കുറിച്ചുമെല്ലാം നടന്‍ ഇപ്പോള്‍ നല്‍കിയ ഒരു ഇന്റര്‍വ്യൂ സോഷ്യല്‍മീഡിയിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘നടി മേനകയോടും അവരുടെ കുടുംബത്തോടും ഞാന്‍ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ഞങ്ങള്‍ ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്’ സീ മലയാളം ന്യൂസിന് നല്കിയ അഭിമുഖത്തില്‍ നടന്‍ ശങ്കര്‍ പറയുന്നു. ‘ഞങ്ങള്‍ മുപ്പതിന് മുകളില്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതോടെയാണ് പ്രണയത്തിലാണെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചത്. എന്നാല്‍ സത്യമങ്ങനെല്ല.’ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: പ്ലസ്ടുകാരിയും 55 വയസ്സുള്ള ആളും തമ്മിൽ പ്രണയവും പിന്നെ ചതിയും; എന്റെ ജീവിതത്തെ തന്നെ ആ സിനിമ ബാധിച്ചു, ജോലി നഷ്ടമായി, വെളിപ്പെടുത്തലുമായി കൃപ

‘മേനകയുെട ഭര്‍ത്താവ് സുരേഷും എന്റെ അടുത്ത സുഹൃത്താണ്. എന്നെ കാണാന്‍ അദ്ദേഹം സിനിമയുടെ ലൊക്കേഷനില്‍ വന്നപ്പോഴാണ് മേനകയുമായി ഇഷ്ടത്തിലാവുന്നത്. നാളുകള്‍ക്ക് മുന്പ് കുടുംബസമേതം ഞങ്ങള്‍ ഒരുമിച്ച് കൂടിയിരുന്നതായിട്ടും’ ശങ്കര്‍ പറയുന്നു.

‘ഏകദേശം ഇരുപത്തിയെട്ട് സിനിമയില്‍ വരെ ഒരു വര്‍ഷം ഞാന്‍ അഭിനയിച്ചിരുന്നു, എന്നാല്‍ ഒരു സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ കുറച്ചധികം ഓവറായി ചെയ്യുന്നത് പോലെയൊക്കെ തോന്നി തുടങ്ങി. അതെന്റെ സിനിമകളെ ബാധിച്ച് തുടങ്ങി. സിനിമ ഓടാതെ വന്നു. അങ്ങനെയാണ് ചെറിയൊരു ഗ്യാപ്പ് എടുത്തത്’ ശങ്കര്‍ തുറന്നുപറഞ്ഞു.

‘മലയാള സിനിമയില്‍ നിന്നും ഗ്യാപ്പെടുത്ത് തമിഴില്‍ പോയി ഏഴെട്ട് സിനിമ ചെയ്തു. മലയാളത്തില്‍ നാല് വര്‍ഷത്തോളം സിനിമകള്‍ ചെയ്തില്ല. അതിന് ശേഷം തിരിച്ച് വന്നിട്ട് ചെയ്ത സിനിമകളൊന്നും ഞാന്‍ വിചാരിച്ചത് പോലെ ഹിറ്റായില്ല’ എന്നും ശങ്കര് പറയുന്നു.

‘ഇന്ന് മലയാള സിനിമയിലേറെയും താരപുത്രന്മാരാണ്, വലിയ താരങ്ങളുടെ മക്കളാണെന്ന് കരുതി എല്ലാവര്‍ക്കും പിടിച്ച് നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല. എത്രയോ താരങ്ങള്‍ക്ക് മക്കളുണ്ട്. അവരൊന്നും ദുല്ഖറിനെയും പ്രണവ് മോഹന്‍ലാലിനെയും പോലെ വരുന്നില്ലല്ലോ. അതിന് കാരണം അവര്ക്ക് പ്രത്യേകമായൊരു ടാലന്റ് ഉള്ളത് കൊണ്ടാണ്.” ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

കഴിവില്ലാതെ ആരുടെ മക്കളായാലും ഇവിടെ പിടിച്ച് നില്ക്കാന് സാധിക്കില്ലെന്നും താരപുത്രന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, പ്രണവ് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരെല്ലാവരും പ്ലാന്‍ ചെയ്തിട്ടാണ് സിനിമകള്‍ ചെയ്യുന്നതെന്നും ശങ്കര്‍ പറഞ്ഞു.

Advertisement