മഞ്ജു ചേച്ചിയാണ് ദിലീപേട്ടനോട് പറഞ്ഞത്, ‘ഈ പറക്കും തളിക’ സിനിയിലെത്തിയതിനെക്കുറിച്ച് നിത്യ ദാസ്

115

വളരെ കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിത്യ ദാസ്. ‘ഈ പറക്കും തളിക’ എന്ന ചിത്രത്തിലെ ബസന്തിയെന്ന കഥാപാത്രമാണ് താരത്തെ അത്രത്തോളം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.

Advertisements

സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും തിളങ്ങിയ നടിയാണ് നിത്യ. സോഷ്യല്‍മീഡിയയില്‍ സജീവമായ നടി നിത്യാദാസ് മകളുമൊത്തുള്ള ഡാന്‍സ് വീഡിയോകളും ഫോട്ടോസുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം മലയാളസിനിമയില്‍ നിന്നും ഇവേളയെടുത്തിരുന്നു നടി.

ഇതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും സജീവമായത്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ ‘ഈ പറക്കും തളിക’യിലേക്ക് വന്നതിനെപ്പറ്റി പറയുകയാണ് നിത്യദാസ്. അമൃത ടിവിയിലെ സ്വാസിക അവതാരികയായി എത്തുന്ന ‘റെഡ് കാര്‍പ്പെറ്റ്’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ്സ് തുറന്നത്.

Also Read: നടി മേനകയുമായുള്ള ബന്ധം?, സൂപ്പര്‍ താരമായിരുന്നിട്ടും മലയാള സിനിമയില്‍ ഗ്യാപ്പ് വരാനുള്ള കാരണം? ,എല്ലാം തുറന്നുപറഞ്ഞ് ശങ്കര്‍

‘ഞാന്‍ പ്ലസ് വണില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം ക്ലാസ്സിലേക്ക് പോകുന്ന വഴി ഒരു അഭിഭാഷകന്‍ എന്നെ വിളിച്ചിട്ട് ചോദിച്ചു ഒരു ഫോട്ടോ എടുത്തോട്ടെന്ന്, ഒരു മാഗസിനിലേക്ക് അയച്ചു കൊടുക്കാനാണെന്നും പറഞ്ഞു. ഞാന്‍ വീട്ടില്‍ ചോദിക്കാന്‍ പറഞ്ഞു.’

‘ അങ്ങനെ അദ്ദേഹം വീട്ടില്‍ വന്ന് ചോദിച്ച ശേഷം ഫോട്ടോ എടുത്തു. ആ ഫോട്ടോ ഗൃഹലക്ഷ്മിയ്ക്ക് അയച്ചുകൊടുക്കുകയും ആ ഫോട്ടോ മാഗസിനില്‍ വരികയും ചെയ്തു. ഇതോടെ ആ അഭിഭാഷകന്‍ ഒരു ഫോട്ടോഗ്രാഫറായി മാറി, ആ ഒരു ഫോട്ടോയാണ് എന്നെ അഭിനയ മേഖലയില്‍ എത്തിച്ചത്.” എന്ന് നിത്യ പറയുന്നു.

അന്ന് ഗൃഹലക്ഷ്മിയില്‍ വന്ന തന്റെ ഫോട്ടോ മഞ്ജു ചേച്ചി കാണുകയും ദിലീപ് ഏട്ടനെ കാണിച്ച് കൊടുക്കുകയും ചെയ്തുവെന്ന് നിത്യ കൂട്ടിച്ചേര്‍ത്തു. അങ്ങനെ ദിലീപേട്ടനാണ് ആ ഫോട്ടോ കണ്ടതിന് ശേഷം തന്നെ ‘ഈ പറക്കും തളിക’ എന്ന സിനിമയിലേക്ക് വിളിച്ചതെന്നും സിനിമ വന്‍ ഹിറ്റായി മാറിയെന്നും നിത്യ പറയുന്നു.

Advertisement