അവര്‍ പഠിച്ച് പറന്നുയരട്ടെ, പെണ്മക്കള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സ്ത്രീധനം വിദ്യാഭ്യാസമാണെന്ന് ഷാജുവും ചാന്ദ്‌നിയും, ശ്രദ്ധനേടി വാക്കുകള്‍

262

മിമിക്രി രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തി പിന്നീട് മലയാള സിനിമ രംഗത്തും സീരിയല്‍ രംഗത്തും ഒരുപോലെ തിളങ്ങിയ താരമാണ് ഷാജു ശ്രീധര്‍. നായകനായി അധികം ശോഭിക്കാന്‍ കഴിഞില്ല എങ്കിലും സഹനടനായും കോമഡി വേഷങ്ങളിലും എല്ലാം ഷാജു തിളങ്ങിയിരുന്നു.

മികച്ച ക്യാരക്ടര്‍ വേഷങ്ങളും മറ്റുമായി ഇപ്പോഴും ഷാജു സിനിമയില്‍ സജീവമാണ്. അതേ സമയം ഷാജു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബം മുഴുവനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടര്‍ തന്നെയാണ്. സിനിമാ സീരിയല്‍ നടിയായ ചാന്ദിനിയാണ് ഷാജുവിന്റെ ഭാര്യ. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു.

Advertisements

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന താരങ്ങള്‍ ആയിരുന്നു ഷാജു ശ്രീധറും ചാന്ദിനിയും. കോമഡി മിമിസ് ആക്ഷന്‍ 500 എന്ന സിനിമയിലൂടെ ആണ് ഷാജു സിനിമയില്‍ എത്തുന്നത്. പിന്നീട് ചെറുതുവലുതിമായ നിപവധി വേഷങ്ങളിലൂടെ ഷാജി സിനിമയില്‍ ചുവട് ഉറപ്പിക്കുക ആയിരുന്നു.

Also Read: കൂട്ടുകാര്‍ അങ്ങനെ ചോദിക്കുമ്പോള്‍ ദേഷ്യം വരും, അവരോട് മുഖം കറുപ്പിച്ചാണ് മറുപടി പറയുന്നത്, അഭയ ഹിരണ്മയി പറയുന്നു

നടി ചാന്ദിനി ആ സമയത്ത് സിനിമയില്‍ സജീവമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതര്‍ ആയത്. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിന് ഇടയാക്കിയ ബന്ധം ആയിരുന്നതിനാല്‍ ഒളിച്ചോടിയാണ് ഇരുവരും വിവാഹം കഴിച്ചത്.

എന്നാല്‍ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ചാന്ദ്നി ഇപ്പോള്‍. ഇവരുടെ രണ്ട് മക്കളും അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയിട്ടുണ്ട്. നന്ദന, നീലാഞ്ജന എന്നാണ് മക്കളുടെ പേര്. നീലാഞ്ജനയാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകളായി എത്തുന്നത്.

Also Read: ആദ്യമായി നിര്‍മ്മിച്ച ചിത്രം വന്‍ ഫ്‌ളോപ്പായിരുന്നുവെന്ന് ഷീലു, അച്ഛനായിരുന്നില്ലേ നായകന്‍, കൂടുതല്‍ ഒന്നും പറയേണ്ടെന്ന് ധ്യാന്‍ ശ്രീനിവാസനും

ഷോര്ട്ട്ഫിലിമുകളില്‍ സജീവമായ മൂത്തമകള്‍ നന്ദന സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. മക്കളെക്കുറിച്ച് ഷാജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. വിദ്യാഭ്യാസമാണ് മക്കള്‍ക്ക് കൊടുക്കാനുള്ള ധനമെന്നും അവര്‍ അവരുടെ ഇഷ്ടം പോലെ പഠിച്ച് പറന്നുയരട്ടെയെന്നും ഷാജു പറയുന്നു.

Advertisement