Home Entertainment Celebrities

എയര്‍പോര്‍ട്ടില്‍ വെച്ചാണ് ആദ്യം കണ്ടത്, പരിചയം പിന്നെ പ്രണയമായി, വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പായതിനാല്‍ രജിസ്റ്റര്‍ ചെയ്തു, പ്രണയവിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നടന്‍ ഷിജുവിന്റെ ഭാര്യ

583

ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സീരിയലുകളിലും വര്‍ഷങ്ങളായ തിളങ്ങി നില്‍ക്കുന്ന താരമാണ് ഷിജു അബ്ദുള്‍ റഷീദ് എന്ന ഷിജു ഏആര്‍. ഒരു കാലത്ത് സിനിമാ രംഗത്ത് നായകനായും നിറഞ്ഞ് നിന്ന താരമായിരുന്നു ഷിജു.

Advertisements

തമിഴില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ നടന് പക്ഷേ മലയാള സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. പിന്നീട് സിനിമയില്‍ നിന്നും മാറി സീരിയലുകളില്‍ സജീവം ആവുകയായിരുന്നു താരം. എയര്‍ഹോസ്റ്റസും നര്‍ത്തകിയും ആയ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

Also Read: രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ സിനിമയിലേക്കില്ല, രാഷ്ട്രീയ പ്രവേശനത്തില്‍ സൂചന നല്‍കി വിജയ്, നിര്‍ണായ വിവരങ്ങള്‍ പുറത്തുവിട്ട് ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍

ഈ ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ബിഗ് ബോസ് സീസണ്‍ അഞ്ചിലെ അവസാനം വരെ പോരാടിയ മത്സാര്‍ത്ഥിയായ ഷിജുവിന് ഇന്ന് ആരാധകരും ഏറെയാണ്.

അതിനിടെ തങ്ങളുടെ വിവാഹത്തെ കുറിച്ച് ഷിജുവിന്റെ ഭാര്യ പ്രീതി ഒരു അഭിമുഖത്തിനിടെ സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. താന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കുവൈറ്റിലായിരുന്നുവെന്നും അതിനാല്‍ മലയാളം നന്നായി അറിയില്ലായിരുന്നുവെന്നും എയര്‍ഹോസ്റ്റസായത് അവരുടെ വേഷം ഇഷ്ടമായത് കൊണ്ടായിരുന്നുവെന്നും പ്രീതി പറയുന്നു.

Also Read: ശരിക്കും സ്പിരിറ്റില്‍ വെള്ളമടിച്ചിട്ടാണോ മോഹന്‍ലാല്‍ അഭിനയിച്ചതെന്ന് ആരാധകര്‍, സംശയം തീര്‍ത്ത് കിടിലന്‍ മറുപടിയുമായി സംവിധായകന്‍

ഷിജുവിനെ ആദ്യമായി കണ്ടത് ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമ കണ്ടതുകൊണ്ട് അദ്ദേഹം ഒരു നടനാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എയര്‍പോര്‍ട്ടില്‍ വെച്ചുള്ള പരിചയം പിന്നീട് പ്രണയമായി എന്നും പുള്ളിക്കാരനാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും പ്രീതി പറയുന്നു.

തങ്ങളുടം ജാതിയും മതവും വേറെയായിരുന്നു. പിന്നെ അദ്ദേഹം ഒരു നടനായതിനാലും വിവാഹത്തിന് തന്റെ വീട്ടുകാര്‍ ആദ്യം എതിര്‍ത്തിരുന്നുവെന്നും രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നും ഇപ്പോള്‍ തങ്ങളുടെ വിവാഹം കഴിഞ്ഞ് 14 വര്‍ഷം ആവുകയാണെന്നും പ്രീതി പറയുന്നു.

Advertisement