ഇനി അച്ഛന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്ന് കാവ്യയോട് പറഞ്ഞു, ഭയങ്കര കാന്താരിയാണവള്‍, മകള്‍ മഹാലക്ഷ്മിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദിലീപ്

604

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് നടന്‍ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങള്‍ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്.

Advertisements

പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയില്‍ തന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കുക ആയിരുന്നു.നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ആണ് ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയത്.

Also Read: എയര്‍പോര്‍ട്ടില്‍ വെച്ചാണ് ആദ്യം കണ്ടത്, പരിചയം പിന്നെ പ്രണയമായി, വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പായതിനാല്‍ രജിസ്റ്റര്‍ ചെയ്തു, പ്രണയവിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നടന്‍ ഷിജുവിന്റെ ഭാര്യ

മഞ്ജുവുമായുള്ള വിവാഹമോചന ശേഷം കാവ്യമൊത്ത് ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപ്. മഹാലക്ഷ്മി എന്ന മകളും ഇരുവര്‍ക്കുമുണ്ട്. മഹാലക്ഷ്മിക്ക് ഇന്ന് ആരാധകരേറെയാണ്. ഇപ്പോഴിതാ മഹാലക്ഷ്മിയെ കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

മഹാലക്ഷ്മി ഭയങ്കര കാന്താരിയാണ്. കഴിഞ്ഞ രണ്ട് ദിവസം ഷൂട്ട് കാരണം താന്‍ വൈകിയായിരുന്നു എഴുന്നേറ്റതെന്നും അതിനിടെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് മഹാലക്ഷ്മി തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നും അപ്പോള്‍ ഒരു വോയ്‌സ് നോട്ട് അയച്ചുവെന്നും ദിലീപ് പറയുന്നു.

Also Read: രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ പിന്നെ സിനിമയിലേക്കില്ല, രാഷ്ട്രീയ പ്രവേശനത്തില്‍ സൂചന നല്‍കി വിജയ്, നിര്‍ണായ വിവരങ്ങള്‍ പുറത്തുവിട്ട് ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍

ഇന്നലെയും ഇന്നും ഞാന്‍ അച്ഛനെ വിളിച്ചു. ഫോണ്‍ എടുത്തില്ല, ഞാന്‍ പോകുവാ എന്നായിരുന്നു വോയ്‌സ് മെസേജ്. മെസ്സേജ് അയച്ചതിന് ശേഷം ഇനി അച്ഛന്‍ വിളിച്ചാല്‍ നമ്മള്‍ ഫോണ്‍ എടുക്കരുതെന്ന് കാവ്യയോട് പറഞ്ഞുവെന്നും ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.

കാവ്യയും മക്കളും ഇപ്പോള്‍ ചെന്നൈയിലാണ്. മീനാക്ഷി അവിടെയാണ് പഠിക്കുന്നതെന്നും അതുകൊണ്ടാണ് അങ്ങോട്ട് താമസം മാറിയതെന്നും മഹാലക്ഷ്മിയും അവിടെ യുകെജിയില്‍ പഠിക്കുകയാണെന്നും ദിലീപ് പറയുന്നു.

Advertisement