എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് പറയാറുണ്ട്, എന്നെ തിരുത്താനും നിയന്ത്രിക്കാനും വേണ്ടി വന്നാല്‍ തല്ലാനും അധികാരമുള്ളയാള്‍, മമ്മൂട്ടിയെ കുറിച്ച് സിദ്ധിഖ് പറയുന്നു

229

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Advertisements

എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിവുള്ള താരം കൂടിയാണിത്. തുടക്ക കാലങ്ങളില്‍ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ഒരിടവേളയ്ക്ക് ശേഷം വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു.

Also Read: ലോക ചാമ്പ്യനുണ്ട്, മ്യുസീഷനുണ്ട്, പിന്നെ അമല ഷാജിയും നാദിറ മെഹ്‌റിനും? ബിഗ് ബോസ് അഞ്ചാം സീസണിൽ ആരൊക്കെ; സൂചനകൾ ഇതാണ്

2000ത്തിന്റെ തുടക്ക കാലത്ത് അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും തിരിച്ചു വരവ് നടത്തി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമാണ് താരത്തിന് നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയത്. 250ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് കേരള സ്റ്റേറ്റ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, നന്തി അവാര്‍ഡ്, ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരരാജാവ് മമ്മൂട്ടിയോടുള്ള തന്റെ അടുപ്പത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം. വെറും ഒരു സൗഹൃദം മാത്രമല്ല തങ്ങള്‍ തമ്മിലെന്നും അതിനും അപ്പുറത്താണെന്നും തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നും സിദ്ധിഖ് പറയുന്നു.

Also Read: എന്താണ് ചെയ്യുന്നതെന്ന് അറിയില്ല, കരിയർ അവസാനിപ്പിച്ച് ആത്മീയപാതയിലേക്ക് തിരിഞ്ഞു; ഗൗതം കാർത്തികിന് വേണ്ടി തിരിച്ചെത്തി; വികാരാധീനനായി ചിമ്പു

മകന് വിവാഹാലോചനകള്‍ വരുമ്പോള്‍ പോലും ആദ്യം മമ്മൂട്ടിയോട് പറയും. പലതും നമുക്ക് പറ്റിയതല്ലെന്ന് പറഞ്ഞ് മമ്മൂക്ക ഒഴിവാക്കിയിരുന്നു. മമ്മൂക്ക വേണ്ടെന്ന് പറഞ്ഞതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍ മമ്മൂക്ക പറഞ്ഞിട്ട് അനുസരിക്കാത്ത ഒരു കാര്യമുണ്ടെന്നും താരം പറയുന്നു.

മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് താന്‍ ദേഷ്യത്തില്‍ സംസാരിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്യരുതെന്നും മമ്മൂക്ക തന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് തന്നോട് എന്തും പറയാമെന്നും വേണമെങ്കില്‍ തല്ലാമെന്നും സിദ്ധിഖ് പറയുന്നു.

Advertisement