മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി. താരത്തിന്റെ അഭിനയമികവ് കൊണ്ട് ഒത്തിരി സിനിമകളാണ് ഇതിനോടകം ഹിറ്റുകളായി മാറിയത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു മലയാള സിനിമാ നടന്‍ കൂടിയാണ് മമ്മൂട്ടി.
താരത്തിന്റെ അഭിനയം മാത്രമല്ല, സൗന്ദര്യ സംരക്ഷണവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ കാര്യമാണ്. പ്രായം സൗന്ദര്യത്തെ തളര്‍ത്തില്ലെന്ന് തെളിയിച്ച നടന്‍ കൂടിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫാഷനെ അനുകരിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്.
ഇപ്പോഴിതാ തനിക്കുള്ള ഒരു ദുസ്വഭാവമെന്താണെന്ന് തുറന്നുപറയുകയാണ് മമ്മൂട്ടി. തനിക്ക് പൊതുവേ ദുസ്വഭാവങ്ങളൊന്നുമില്ലെങ്കിലും ആകെയുള്ള ദുഃശ്ശീലം എന്ന് പറയുന്നത് താന്‍ ഭയങ്കര ഷോര്‍ട്ട് ടെംബര്‍ ആണെന്നതാണെന്ന് മമ്മൂട്ടി പറയുന്നു.
താന്‍ ഒരിക്കലും രാവിലെ തന്നെ എഴുന്നേറ്റ് വരുന്നത് ദേഷ്യപ്പെട്ടുകൊണ്ടല്ല. എന്തെങ്കിലും കാരണം വരുമ്പോള്‍ മാത്രമേ ദേഷ്യം തോന്നാറുള്ളൂവെന്നും എന്നാല്‍ അതിന് വെറും പത്ത് സെക്കന്റുകള്‍ പോലും ലൈഫ് ഇല്ലെന്നും താരം പറയന്നു.
ദേഷ്യം വന്ന് കുറച്ച് കഴിഞ്ഞാല്‍ അതങ്ങ് പോകും. വെറുതേ ഒരാളോട് താന്‍ ഒരിക്കലും ദേഷ്യപ്പെടാറില്ല, അയാളുടെ എന്തെങ്കിലും മിസ്റ്റേക്കുകള്‍ കണ്ടിട്ടായിരിക്കും ദേഷ്യം തോന്നുന്നതെന്നും എന്നാല്‍ പെട്ടെന്ന് തന്നെ അത് ഇല്ലാതാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.