വേദിയില്‍ വെച്ച് ഇന്നസെന്റിനെ അനുകരിച്ച് ദിലീപ്, കൈയ്യടിച്ച് നാട്ടുകാര്‍, ഹര്‍ഷാരവം, വൈറലായി വീഡിയോ

681

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി വ്യത്യസ്തമാര്‍ന്ന നിരവധി സിനിമകളിലൂടെ മലയാളികളുടെ ജനപ്രിയ നടനായി മാറിയ താരമാണ് നടന്‍ ദിലീപ്. സംവിധായകന്‍ കമലിന്റെ സഹായി ആയി എത്തിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളൂടെ അഭിനയിച്ച് തുടങ്ങുകയായിരുന്നു.

Advertisements

തുടര്‍ന്ന നായകസ്ഥാനത്തേക്ക് എത്തിയ അദ്ദേഹം മലയാള സിനിമയെ തന്റെ കൈപ്പിയിര്‍ ഒതുക്കുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്. ഈ പറക്കും തളിക, സിഐഡി മൂസ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിരി ചിത്രങ്ങള്‍ കൊണ്ട് കുട്ടി മനസുകളിലടക്കം ഇടം നേടിയ ദിലീപ് ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്.

Also Read: എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് പറയാറുണ്ട്, എന്നെ തിരുത്താനും നിയന്ത്രിക്കാനും വേണ്ടി വന്നാല്‍ തല്ലാനും അധികാരമുള്ളയാള്‍, മമ്മൂട്ടിയെ കുറിച്ച് സിദ്ധിഖ് പറയുന്നു

ഹാസ്യകഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ദിലീപിന്റെ കൈകളില്‍ ഭഭ്രമാണ്. മലയാളികളുടെ ജനപ്രീയ നടന്‍ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്. ഇതിനിടെ കേസുകളും വിവാദങ്ങളും ദിലിപീനെ തേടിയെത്തിയിരുന്നു. ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപിന്റെ കരിയറില്‍ വലിയ തിരിച്ചടികള്‍ വീണ്ടും സംഭവിച്ചിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ദിലീപിന്റെ പുതിയൊരു വീഡിയോയാണ്. ഒരു ഉത്സവ പരിപാടിയില്‍ പങ്കെടുത്തതിന്റെ വീഡിയോയാണ്. പരിപാടിയില്‍ വെച്ച് നടന്‍ ഇന്നസെന്റിനെ അനുകരിക്കുകയായിരുന്നു താരം.

പടിഞ്ഞാറ്റിന്‍ കര മഹാദേവന്‍ ക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയപ്പോഴായിരുന്നു നടന്‍ ഇന്നസെന്റിനെ അനുകരിച്ചത്. പാട്ടുപാടണമെന്ന് ആവശ്യപ്പെട്ട കാണികളോട് താന്‍ ഇന്നസെന്റിനെ അനുകരിക്കാമെന്ന് പറയുകയായിരുന്നു താരം. ഇന്നസെന്റിന്റെ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഹര്‍ഷാരവമാണ് കാണികളില്‍ നിന്നും ഉയര്‍ന്നത്.

Advertisement