അച്ഛന്‍ വിഷമിക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചത്, അതില്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നില്ല, നോ പറയേണ്ടിടത്ത് പറഞ്ഞിരിക്കും, ഗൗരി കൃഷ്ണന്‍ പറയുന്നു

319

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

Advertisements

വിവാഹത്തിന് പിന്നാലെ ഗൗരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത് ഗൗരിയാണ്, അച്ഛനെയും അമ്മയെയും മാറ്റി നിര്‍ത്തി വലിയ ആളാവുകയാണ്, നാണിക്കാത്ത കല്യാണപ്പെണ്ണ് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ തങ്ങളുടെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഗൗരി വിവാഹശേഷം നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്.

Also Read: വേദിയില്‍ വെച്ച് ഇന്നസെന്റിനെ അനുകരിച്ച് ദിലീപ്, കൈയ്യടിച്ച് നാട്ടുകാര്‍, ഹര്‍ഷാരവം, വൈറലായി വീഡിയോ

ഇപ്പോഴിതാ സംഭവത്തില്‍ വീണ്ടും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗൗരി. താന്‍ വിവാഹത്തിന് ധരിച്ച ബ്ലൗസിന്റെ പേരിലായിരുന്നു കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതെന്നും ജീവിതത്തില്‍ ഒരു വിവാഹമല്ലേയുള്ളൂ, അപ്പോള്‍ തനിക്ക് ആഗ്രഹിക്കുന്ന പോലുള്ള ഒരു ബ്ലൗസ് ഇട്ടൂകൂടെയെന്നും താരം ചോദിക്കുന്നു.

ആരോടും മിണ്ടാതെ, സ്‌റ്റേജില്‍ മണ്ടിയായി നില്‍ക്കുന്ന ഒരു കല്യാണപ്പെണ്ണാണ് എല്ലാവരുടെയും സങ്കല്‍പ്പത്തിലുള്ളതെന്നും എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും നോ പറയേണ്ടിടത്ത് അത് പറഞ്ഞിരിക്കുമെന്നും വിവാഹം കാണാന്‍ വന്ന ബന്ധുക്കള്‍ക്ക് ചടങ്ങ് കാണാന്‍ കഴിയാത്ത രീതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും ഗൗരി പറയുന്നു.

Also Read; ലോക ചാമ്പ്യനുണ്ട്, മ്യുസീഷനുണ്ട്, പിന്നെ അമല ഷാജിയും നാദിറ മെഹ്‌റിനും? ബിഗ് ബോസ് അഞ്ചാം സീസണിൽ ആരൊക്കെ; സൂചനകൾ ഇതാണ്

മണ്ഡപത്തിലേക്ക് അച്ഛന് കയറാന്‍ പറ്റാത്ത രീതിയിലായിരുന്നു. അദ്ദേഹം ഒത്തിരി വിഷമിച്ചുവെന്നും അത് കണ്ടപ്പോഴായിരുന്നു താന്‍ പ്രതികരിച്ചതെന്നും ഇപ്പോഴും അതൊരു തെറ്റായി തനിക്ക് തോന്നുന്നില്ലെന്നും തന്റെ പേരില്‍ വന്ന വിമര്‍ശനങ്ങളെയൊന്നും താനും മനോജും മൈന്‍ഡാക്കിയിട്ടില്ലെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.

Advertisement