മക്കളുടെ വിശേഷങ്ങള്‍ അറിയുന്നത് സോഷ്യല്‍മീഡിയിയലൂടെ, കൊച്ചുമക്കളെ വീട്ടില്‍ കൊണ്ടുവരാത്തതില്‍ മരുമക്കളോട് പ്രതിഷേധമാണ്, തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍

535

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടന്‍ സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

Advertisements

സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങള്‍ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കു കള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്.

Also Read: അച്ഛന്‍ വിഷമിക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചത്, അതില്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നില്ല, നോ പറയേണ്ടിടത്ത് പറഞ്ഞിരിക്കും, ഗൗരി കൃഷ്ണന്‍ പറയുന്നു

മക്കള്‍ സിനിമയിലും, മരുമക്കള്‍ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കൊച്ചുമക്കളെ തനിക്ക് കാണാന്‍ വീട്ടില്‍ കൊണ്ടുവരാത്തതില്‍ തനിക്ക് പ്രതിഷേധമാണെന്ന് തുറന്നുപറയുകയാണ് മല്ലിക സുകുമാരന്‍.

സോഷ്യല്‍മീഡിയയിലെ പോസ്റ്റുകല്‍ കണ്ടാണ് താന്‍ ഇന്ന് മക്കളുടെ വിശേഷങ്ങള്‍ അറിയുന്നത്. അല്ലെങ്കില്‍ അവരിട്ട പോസ്റ്റിനെ കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോഴാണെന്നും അപ്പോള്‍ തന്നെ താന്‍ മക്കളെ വിളിക്കാറുണ്ടെന്നും അവരുടെ എല്ലാ കാര്യങ്ങളും ചോദിക്കാറുണ്ടെന്നും മല്ലിക പറയുന്നു.

Also Read: പൊതുവേ ദുസ്വഭാവങ്ങളൊന്നുമില്ല, എന്നാല്‍ എനിക്ക് ആകെയുള്ള ഒരു ദുസ്വഭാവം ഇതാണ്; തുറന്നുപറഞ്ഞ് മമ്മൂട്ടി

കൊച്ചുമക്കളെ തനിക്ക് കാണാന്‍ തോന്നാറുണ്ട്. അവരെ വീട്ടില്‍ കൊണ്ടുവരാത്തതില്‍ തനിക്ക് മരുമക്കളോട് പ്രതിഷേധമാണെന്നും ആ കുഞ്ഞ് മക്കള്‍ക്ക് സ്‌കൂളില്‍ പോയി വന്നാല്‍ ട്യൂഷന്‍, പിയാനോ ക്ലാസ്, പഠിത്തം ഒക്കെയാണെന്നും വലിയ തിരക്കിലാണെന്നും ഇന്ദ്രജിത്തിന്റെ മക്കള്‍ക്ക് തന്നോട് ഒത്തിരി സ്‌നേഹമാണെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

Advertisement