അന്ന് സാമ്പത്തികമായി ബുദ്ധിമുട്ടി, എനിക്കൊപ്പം വരേണ്ടിയിരുന്നില്ലെന്ന് അച്ഛനും അമ്മയും പറഞ്ഞു, ഇന്ന് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാന്‍ തന്നെ, അഭിമാനത്തോടെ ശരണ്യ ആനന്ദ് പറയുന്നു

792

കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല. ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.

Advertisements

അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പട്ടതാണ്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത് ശരണ്യയുടെ പുതിയ വീഡിയോയാണ്.

Also Read: മക്കളുടെ വിശേഷങ്ങള്‍ അറിയുന്നത് സോഷ്യല്‍മീഡിയിയലൂടെ, കൊച്ചുമക്കളെ വീട്ടില്‍ കൊണ്ടുവരാത്തതില്‍ മരുമക്കളോട് പ്രതിഷേധമാണ്, തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍

താനൊരു മലയാളി ആണോ എന്നായിരുന്നു പലരുടെയും സംശയം. എന്നാല്‍ താന്‍ പത്തനംതിട്ടക്കാരിയാണെന്നും ജനിച്ചതും പഠിച്ചതുമെല്ലാം ഗുജറാത്തിലാണെന്നും ശരീരത്തിന്റെ നിറത്തിന്റെ പേരില്‍ ചെറുപ്പം മുതലേ വേര്‍തിരിവ് നേരിട്ടിരുന്നുവെന്നും തന്റെ ആത്മവിശ്വാസത്തെ അത് ബാധിച്ചിരുന്നുവെന്നും ശരണ്യ പറയുന്നു.

അച്ഛനും അമ്മയ്ക്കും രണ്ട് പെണ്‍കുട്ടികളായിരുന്നു. അവര്‍ ഭാവിയില്‍ കല്യാണം കഴിച്ച് പോകും എന്നുള്ളത് കൊണ്ട് അച്ഛന് ഒരു ആണ്‍കുട്ടി വേണമെന്നുണ്ടായിരുന്നുവെന്നും നമ്മളെ നോക്കാന്‍ ആണ്‍ മക്കളെ ഭാവിയില്‍ ഉണ്ടാവു എന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നതെന്നും ശരണ്യ പറയുന്നു.

Also Read: അച്ഛന്‍ വിഷമിക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചത്, അതില്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നില്ല, നോ പറയേണ്ടിടത്ത് പറഞ്ഞിരിക്കും, ഗൗരി കൃഷ്ണന്‍ പറയുന്നു

അച്ഛന്റെ ബിസിനസ്സൊക്കെ തകര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് തനിക്ക് അഭിനയിക്കണമെന്ന് വാശി പിടിച്ച് നാട്ടിലേക്ക് വന്നത്. അമ്മയും സമ്മതിച്ചു. നാ്ട്ടിലെത്തിയപ്പോള്‍ വളരെ മോശം അനുഭവമാണ് ഉണ്ടായതെന്നും വീടൊക്കെ ശരിയാക്കാമെന്ന് പറഞ്ഞ ബ്രോക്കറെ വിളിച്ചിട്ട് കിട്ടിയില്ലെന്നും പെരുവഴിയിലായെന്നും ശരണ്യ പറയുന്നു.

തന്റെ എടുത്ത് ചാട്ടത്തിന് കൂടെ നില്‍ക്കേണ്ടിയിരുന്നില്ലെന്ന് അച്ഛനും അമ്മയും പറഞ്ഞു. അന്നാണ് നടിയായേ മതിയാവൂ എന്ന് മനസ്സില്‍ ഉറപ്പിച്ചത്. പല ലൊക്കേഷനിലും പോയി അഭിനയം പഠിച്ചുവെന്നും ആദ്യം തെലുങ്ക് സിനിമയില്‍ കയറിയെന്നും പിന്നീട് മമ്മൂട്ടിക്കും ലാലേട്ടനും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും ശരണ്യ പറയുന്നു.

ഇന്നത്തെ നിലയില്‍ താന്‍ എത്തിയത് ഹാര്‍ഡ് വര്‍ക്ക് കൊണ്ട് മാത്രമാണ്. ഇന്ന് അച്ഛനെയും അമ്മയെയും നോക്കുന്നതും സഹോദരിയെ പഠിപ്പിക്കുന്നതും എല്ലാം താനാണെന്നും ശരണ്യ അഭിമാനത്തോടെ പറയുന്നു.

Advertisement