മേപ്പടിയാന്‍ ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന് വിവാഹം, വധു പ്രമുഖ ബിജെപി നേതാവിന്റെ മകള്‍, ആശംസകളുമായി ഉണ്ണി മുകുന്ദന്‍

1268

നടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന സിനിമ സംവിധാനം ചെയ്ത യുവ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാവുകയാണ്. വധു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ മകള്‍ അബിരാമിയാണ്.

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വധൂഗൃഹത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ലളിതമായി സംഘടിപ്പിച്ച വിവാഹനിശ്ചയചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Advertisements

Also Read: അന്ന് സാമ്പത്തികമായി ബുദ്ധിമുട്ടി, എനിക്കൊപ്പം വരേണ്ടിയിരുന്നില്ലെന്ന് അച്ഛനും അമ്മയും പറഞ്ഞു, ഇന്ന് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാന്‍ തന്നെ, അഭിമാനത്തോടെ ശരണ്യ ആനന്ദ് പറയുന്നു

വിഷ്ണു മോഹന്റെ ആദ്യ ചിത്രമായ മേപ്പടിയാനിലെ നായകന്‍ ഉണ്ണി മുകുന്തനും വിവാഹ നിശ്ചയത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നു. വിഷ്ണുവിന്റെയും അഭിരാമിയുടെയും വിവാഹം സെപ്റ്റംബര്‍ മൂന്നിനാണ് നടക്കുക.

ചേരാനെല്ലൂരില്‍ വെച്ചായിരിക്കും വിവാഹം. ഇപ്പോള്‍ സിവില്‍ സര്‍വ്വീസ് കോച്ചിങിന് പോകുകയാണ് വിഷ്ണുവിന്റെ ഭാവി വധു അഭിരാമി. അമ്മു എന്നാണ് അഭിരാമിയെ വിളിക്കുന്നത്. 2022 ല്‍ ആയിരുന്നു വിഷ്ണുവിന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയത്.

പത്തനംതിട്ട സ്വദേശിയാണ് വിഷ്ണു. ഇപ്പോള്‍ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം. പപ്പ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് വിഷ്ണുവിന്റെ രണ്ടാമത്തെ ചിത്രത്തിലെയും നായകന്‍.

Also Read: അച്ഛന്‍ വിഷമിക്കുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചത്, അതില്‍ ഇപ്പോഴും കുറ്റബോധം തോന്നുന്നില്ല, നോ പറയേണ്ടിടത്ത് പറഞ്ഞിരിക്കും, ഗൗരി കൃഷ്ണന്‍ പറയുന്നു

Advertisement