ഗ്ലാമറസായി വന്നാലും കുറ്റം പറയും വന്നില്ലെങ്കിലും കുറ്റം പറയും, പിന്നെന്തിന് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാതിരിക്കണം: തുറന്നടിച്ച് അനു ഇമ്മാനുവൽ

720

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ കമൽ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി ബാലതാരമായിട്ട് സിനിമയിൽ തുടക്കം കുറിച്ച താരസുന്ദരിയാണ് അനു ഇമ്മാനുവൽ. പിന്നീട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി എത്തി ആരാധകരുടെ പ്രിയങ്കരിയായ മാറി അനു.

പിന്നീട് തെലുങ്ക് അടക്കമുള്ള അന്യഭാഷ ചിത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന അനുവിനെയാണ് കാണാനായത്. ഇതോടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി അനു ഇമ്മാനുവൽ മാറിയിരുന്നു. സൂപ്പർ താരങ്ങളുടെ നായികയായി തെലുങ്കിൽ നിറയുകയായിരുന്നു നടി. ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലും നടി യാതൊരു മടിയും കാണിച്ചിട്ടില്ല.

Advertisements

അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിനെ കുറിച്ച് അനു ഇമ്മാനുവൽ ചില തുറന്നു പറച്ചിലുകൾ നടത്തിയരുന്നു. ഗ്ലാമർ വേഷത്തിൽ വന്നാലും ഇല്ലെങ്കിലും കുറ്റം കേൾക്കേണ്ടി വരകുമെന്നാണ് അനു ഇമ്മാനിവൽ പറയുന്നത്.

Also Read
അന്ന് സാമ്പത്തികമായി ബുദ്ധിമുട്ടി, എനിക്കൊപ്പം വരേണ്ടിയിരുന്നില്ലെന്ന് അച്ഛനും അമ്മയും പറഞ്ഞു, ഇന്ന് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാന്‍ തന്നെ, അഭിമാനത്തോടെ ശരണ്യ ആനന്ദ് പറയുന്നു

അനു ഇമ്മാനുവലിന്റെ വാക്കുകൾ ഇങ്ങനെ:

മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. ദിവസവും പോസ്റ്റ് ചെയ്യാറില്ല. അതിനാൽ ഫോളോവേഴ്സിന് എന്നെ മിസ് ചെയ്യാറില്ല. ഗ്ലാമറസായി വന്നാൽ കുറ്റം. എന്തിനാണ് ഇത്ര ഗ്ലാമറസ് എന്നു കേൾക്കേണ്ടി വരും. വന്നില്ലെങ്കിൽ എന്താണ് ഗ്ലാമറസ് ആവാത്തത് എന്ന ചോദ്യം ഉണ്ടാവും.

വിമർശനങ്ങളെ എല്ലാം ഗൗരവമായി കണ്ടാലും കുഴപ്പമാണ്. കമന്റുകൾ ശ്രദ്ധിക്കാറില്ല മലയാള സിനിമ വേണ്ടെന്ന് ഒരിക്കലും പറയില്ല. ഉപേക്ഷിച്ചിട്ടുമില്ല മലയാളത്തിൽ അസിൻ ഒരു സിനിമയിലാണ് അഭിനയിച്ചത്.

നയൻതാര വല്ലപ്പോഴുമാണ് മലയാളത്തിൽ അഭിനയിക്കുക അങ്ങനെ സംഭവിക്കുന്നതിന് അവർക്ക് അവരുടേതായ കാരണമുണ്ടാവും. നായിക പ്രാധാന്യമുള്ള കഥാപാത്രം എന്നെ തേടി വരുന്നില്ല. എന്നാൽ നേരത്തേ മലയാളത്തിൽനിന്ന് രണ്ടുമൂന്നു സിനിമകൾ വന്നിരുന്നു.

ആസമയത്ത് ഞാൻ ഹൈദരബാദിലും ചെന്നൈയിലും തമിഴ്,തെലുങ്ക് സിനിമയുടെ തിരക്കിൽ.ഡേറ്റ് നൽകാൻ കഴിയാത്ത സാഹചര്യമായതിനാൽ ഉപേക്ഷിക്കേണ്ടി വന്നു.നല്ല കഥാപാത്രം വന്നാൽ മലയാളത്തിൽ ഇനിയും അഭിനയിക്കും എന്നും അനു ഇമ്മാനുവൽ വ്യക്തമാക്കിയിരുന്നു.

Also Read
മേപ്പടിയാന്‍ ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന് വിവാഹം, വധു പ്രമുഖ ബിജെപി നേതാവിന്റെ മകള്‍, ആശംസകളുമായി ഉണ്ണി മുകുന്ദന്‍

Advertisement